വിലയില്‍ മാറ്റമില്ലാതെ സ്വർണം :ഒരു പവന് 59,600 രൂപ :ഗ്രാമിന് 7,450 രൂപ
സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. ഈ മാസത്തെ ഏറ്റവും ഉയർന്ന നിലയിലെന്ന ഇന്നലത്തെ വിലയിൽ തന്നെയാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 7,450 രൂപയാണ് ഇന്നത്തെ വില. പവന് 59,600 രൂപ നല്‍കണം.ജനുവരി 17നാണ് ആദ്യമായി ഈ വിലയില്‍ സ്വര്‍ണം എത്തിയിരുന്നത്. എന്നാല്‍ 18നും 19നും പവന് 120 രൂപ കുറഞ്ഞ് 59,480 എന്ന വിലയായിരുന്നു. 20ാം തീയതി പവന് 120 വര്‍ധിച്ച് വില വീണ്ടും 59,600ലെത്തി. ഇതോടെ പവന് 60,000 രൂപ ആകുമെന്ന ആശങ്കയുമുണ്ട്. ജനുവരി ഒന്നിനാണ് ഈ മാസത്തെ ഏറ്റവും കുറവ് വില രേഖപ്പെടുത്തിയത്; അന്ന് 57,200 രൂപയായിരുന്നു ഒരു പവന്. വെള്ളി വിലയിലും മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് 104 രൂപയും കിലോ ഗ്രാമിന് 1,04,000 രൂപയുമാണ്.
