തലവടി സ്വദേശി ശബരിമല യാത്രയ്ക്കിടെ കുഴഞ്ഞു വീണു മരിച്ചു.
പത്തനംതിട്ട :എടത്വ: ശബരിമല ദര്‍ശനത്തിന് പോയ ഭക്തന്‍ മലകയറ്റത്തിന് ഇടയില്‍ കുഴഞ്ഞു വീണു മരിച്ചു. തലവടി സ്വദേശി മാണത്താറ പുല്ലാത്തറ ഉത്രാടം വീട്ടില്‍ ബൈജു(52) ആണ് മരിച്ചത്. ശനിയാഴ്ചയാണ് ശബരിമല ദര്‍ശനത്തിന് പുറപ്പെട്ടത്. മല കയറുമ്പോള്‍ നീലിമല വെച്ച് ദേഹ ആസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ചികിത്സ ലഭ്യമാക്കിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു സംസ്കാരം തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ ശ്രീജ. മക്കൾ : ദേവിക, മാളവിക. സഞ്ചയനം വ്യാഴാഴ്ച രാവിലെ 9 മണിക്ക്
റിപ്പോർട്ട് അനീഷ് ചുനക്കര




