അച്ചന്‍കോവിലാറ്റില്‍ മുങ്ങിമരിച്ച വിദ്യാർത്ഥികളുടെ മൃതദേഹങ്ങൾ കണ്ടെത്തി :ജനറൽ ആശുപത്രിയിലേക്ക് മാറ്റി
പത്തനംതിട്ട ഓമല്ലൂരിൽ മുള്ളാനിക്കാട് വലിയപള്ളിക്ക് സമീപമുള്ള കോയിക്കൽ കടവിൽ കുളിക്കാനിറങ്ങിയ രണ്ടു കുട്ടികൾ ഒഴുക്കിൽപ്പെട്ടു. അഗ്നിശമന സേനയെത്തി ഇപ്പോൾ മൃതദേഹങ്ങൾ കണ്ടെടുത്ത് ജനറൽ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട് . ഓമല്ലൂര്‍ ആര്യഭാരതി ഹൈസ്‌കുളില്‍ പത്താം ക്ലാസില്‍ പഠിക്കുന്ന ഇലവുംതിട്ട സ്വദേശി ശ്രീശരണ്‍, ഓമല്ലൂര്‍ ചീക്കനാല്‍ സ്വദേശി ഏബല്‍ എന്നിവരാണ് അച്ചന്‍കോവിലാറ്റില്‍ കോയിക്കല്‍ കടവില്‍ മുങ്ങി മരിച്ചത്.
റിപ്പോർട്ട് രേഖ




