മയക്കുമതുന്നുമായി എരുമേലി സ്വദേശി പിടിയിൽ
രാത്രി പട്രോളിങ്ങിനായി ഇന്‍സ്പെക്ടറും സംഘവും, നിരോധിത ലഹരിമരുന്നുമായി എരുമേലി സ്വദേശി കട്ടപ്പന പോലീസിന്റെ പിടിയിലയി. കട്ടപ്പന പോലിസ് ഇന്‍സ്പെക്ടര്‍ മുരുകന്‍ റ്റി.സി യുടെ നേതൃത്വത്തില്‍ സിവില്‍ പോലീസ് ഒഫീസര്‍മാരായ റാൾസ് സെബാസ്റ്റ്യൻ, നൗഫൽ എന്നിവര്‍ രാത്രി പരിശോധന നടത്തുന്ന സമയം കട്ടപ്പന, ഇടുക്കി കവലയിലെ റോഡു സൈഡിൽ ബൈക്കിൽ ഹെൽമറ്റ് ധരിക്കാതെ ഇരുന്ന ചെറുപ്പക്കാരൻ പെട്ടന്ന് ബൈക്കിൽ നിന്നും ഇറങ്ങി ഓടി പോകാൻ ശ്രമിക്കുകയും. ഇത് ശ്രദ്ധയില്‍പെട്ട പോലീസ് സംഘം ഇയാളുടെ പ്രവര്‍ത്തിയില്‍ അസ്വാഭാവികത തോന്നിയതിനാല്‍ വിശദമായി നടത്തിയ ചോദ്യം ചെയ്യലിനും, പരിശോദനക്കും ഒടുവില്‍ ഇയാളുടെ ബൈക്കിന്റെ സീറ്റിനടിയില്‍ നിന്ന് ഒളിപ്പിച്ച നിലയില്‍ നിരോധിത മയക്കുമരുന്നായ 20.45 ഗ്രാം എം.ഡി.എം.ഐ കണ്ടെത്തുകയായിരുന്നു. എരുമേലി വടക്ക്, വരിക്കാനി ഭാഗത്ത്, അമീർ സൂഹൈൽ (27) ആണ് പിടിയിലായത്. വില്പന നടത്തുന്നതിനായി മയക്ക് മരുന്ന് ബാംഗ്ലൂരിൽ നിന്നും വാങ്ങി കടത്തികൊണ്ട് വരികയായിരുന്നു.
