മഹാകുംഭ മേളയിൽ 10 രാജ്യങ്ങളിൽ നിന്നുള്ള 21 അംഗ അന്താരാഷ്ട്ര സംഘം ജനുവരി 16-ന് പുണ്യസ്നാനം നടത്തും
മഹാകുംഭ മേളയിൽ 10 രാജ്യങ്ങളിൽ നിന്നുള്ള 21 അംഗ അന്താരാഷ്ട്ര സംഘം ജനുവരി 16-ന് പുണ്യസ്നാനം നടത്തും.ഫിജി, ഫിൻലാൻഡ്, ഗയാന, മലേഷ്യ, മൗറീഷ്യസ്, സിംഗപ്പൂർ, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, ട്രിനിഡാഡും ടൊബാഗോയും, യുഎഇ എന്നിവയിൽ നിന്നുള്ള പ്രതിനിധികൾ ആണ് സന്ദർശനം നടത്തുക.ജനുവരി 16 (വ്യാഴാഴ്ച) രാവിലെ 8:00 മണിക്ക് പ്രയാഗ് രാജിലെ ത്രിവേണി സംഗമത്തിൽ (ഗംഗ, യമുന, സരസ്വതി നദികളുടെ സംഗമം) ഇവർ പുണ്യസ്നാനം നടത്തും. തുടർന്ന് 9:30-ന് മഹാകുംഭ മേളയുടെ ഭംഗി എരിയൽ കാഴ്ചകളിലൂടെ കാണാൻ ഹെലികോപ്റ്റർ യാത്രയും ഉണ്ടാകും.പ്രാദേശിക സംസ്കാരവും ചരിത്രവും മനസ്സിലാക്കുന്നതിനായി ഉത്തർപ്രദേശ് സർക്കാരിന്റെ നേതൃത്വത്തിൽ ഒരു പൈതൃക സഞ്ചാരവും സംഘത്തിന്റെ രണ്ട് ദിവസം നീണ്ട പരിപാടിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഉത്തരപ്രദേശ് ടൂറിസം ഡെവലപ്മെന്റ് കോർപ്പറേഷൻ ഒരുക്കിയിട്ടുള്ള ടെന്റ് സിറ്റിയിൽ ആണ് സംഘത്തിന്റെ താമസം.
റിപ്പോർട്ട് ഷിജു ജോസഫ്
