March 23, 2026

വിവാദ കല്ലറ പൊളിച്ചു; കഴുത്തു വരെ ഭസ്മവും പൂജാദ്രവ്യങ്ങളും നിറച്ച നിലയിൽ മൃതദേഹം; ഇൻക്വസ്റ്റ് നടപടികൾ പുരോഗമിക്കുന്നു:മൃതുദേഹം അഴുകിയ നിലയിൽ

  • January 16, 2025
  • 1 min read
വിവാദ കല്ലറ പൊളിച്ചു; കഴുത്തു വരെ ഭസ്മവും പൂജാദ്രവ്യങ്ങളും നിറച്ച നിലയിൽ മൃതദേഹം; ഇൻക്വസ്റ്റ് നടപടികൾ പുരോഗമിക്കുന്നു:മൃതുദേഹം അഴുകിയ നിലയിൽ

തിരുവനന്തപുരം: നെയ്യാറ്റിൻകരയിലെ ഗോപന്‍ സ്വാമിയുടെ മൃതദേഹം സംസ്കരിച്ച കല്ലറയുടെ സ്ലാബ് പൊളിച്ചു. കല്ലറയില്‍ മൃതദേഹം കണ്ടെത്തി. ഇരിക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. നിലവില്‍ മൃതദേഹം പുറത്തെടുത്ത് ടേബിളിലേക്ക് മാറ്റി.മൃതദേഹത്തിന്റെ ഇന്‍ക്വസ്റ്റ് നടപടികൾ ആരംഭിച്ചു. രണ്ട് ഫോറന്‍സിക് സര്‍ജര്‍മാര്‍ സ്ഥലത്തുണ്ട്. നെഞ്ച് വരെ പൂജാദ്രവ്യങ്ങള്‍ മൂടിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. അഴുകിയ നിലയിലായിരുന്നു മൃതദേഹമുണ്ടായിരുന്നത്.നെയ്യാറ്റിന്‍കരയില്‍ പിതാവ് സമാധിയായെന്ന് മക്കള്‍ പോസ്റ്റര്‍ പതിക്കുകയും അടക്കം ചെയ്യുകയും ചെയ്തതോടെയാണ് ഗോപന്‍ സ്വാമിയെന്ന പേര് ചര്‍ച്ചയായത്. അച്ഛന്‍ ആവശ്യപ്പെട്ടത് അനുസരിച്ചാണ് സമാധിയിരുത്തിയതെന്നായിരുന്നു മക്കള്‍ പറഞ്ഞത്. ചൊവ്വാഴ്ച രാവിലെ പത്തരയോടെ അച്ഛന്‍ നടന്നാണ് സമാധിപീഠത്തിലിരുത്തിയതെന്നും തന്നെ നെറുകയില്‍ കൈവെച്ച് അനുഗ്രഹിച്ചിരുന്നുവെന്നും പൂജാരിയായ മകന്‍ രാജശേഖരന്‍ പറഞ്ഞിരുന്നു.എന്നാൽ ‘താനും സമാധിയാകുമെന്ന് ഗോപൻ മുമ്പ് പറഞ്ഞിരുന്നു. മരിച്ച വിവരം ആരും അറിയിച്ചില്ല’എന്നും സഹോദരി പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *