ചെണ്ടമേളത്തെ നെഞ്ചിലേറ്റി അനയ എന്ന കൊച്ചു വിദ്യാർത്ഥിനി….

ചങ്ങരംകുളം:മൂന്നാം ക്ലാസ് മുതൽ ചെണ്ടമേളത്തിന്റെ ഗുരുനാഥനായ കുട്ടൻ നായരുടെ മകൻ സന്തോഷ് കുമാറാണ് ഈ കൊച്ചു മിടുക്കിയുടെ ചെണ്ടമേളത്തിലെ ഗുരുനാഥൻ. സന്തോഷ് കുമാറിന്റെ നിരവധി ശിഷ്യൻമാരിൽ ഒരു ശിഷ്യയാണ് ഈ കൊച്ചു മിടുക്കി. പന്താവൂർ പൂഴിക്കുന്നത്ത് സുരേഷിന്റെ മകൻ സുജീഷിന്റേയും മീനുവിന്റേയും മകളാണ് അനേയ.. ഇപ്പോൾ അഞ്ചാം ക്ലാസിൽ വെറൂർ സ്കൂളിൽ പഠിക്കുന്നു.ഇന്ന് പൂഴിക്കുന്നത്ത് പാക്കത്ത് ഭദ്രകാളി ക്ഷേത്രത്തിലെ പ്രതിഷ്ഠദിന മായ ഇന്ന് ഈ ക്ഷേത്രത്തിൽ വെച്ച് അരങ്ങേറ്റം നടത്തി. കാണികൾ നോട്ട് മാലയണിഞ്ഞും ഹർഷാരവും മുഴക്കിയും ഈ കൊച്ചു മിടുക്കിയെ പ്രോത്സാഹിപ്പിച്ചു. സന്തോഷ് കുമാർ ഇതിനോടകം അഞ്ഞൂറോളം പേർക്ക് മുകളിൽ ചെണ്ടമേളം അഭ്യസിപ്പിച്ച് കൊടുത്തിട്ടുണ്ട്. ശിഷ്യരിൽ പെൺകുട്ടികളും ഉണ്ട്. സ്കൂൾ വിദ്യാർത്ഥികളായ നിരവധി പേർ വേനൽക്കാല അവധിയായ ഏപ്രിൽ മെയ് മാസങ്ങളിൽ അരങ്ങേറ്റം കുറിക്കും.അന്യം നിന്ന് പോകുന്ന ഈ ചെണ്ടമേളത്തെ പുതിയ തലമുറക്ക് കൈമാറാൻ പ്രചോദിപ്പിക്കുക മാത്രമാണ് താൻ ചെയ്യുന്നതെന്ന് പരേതനായ കുട്ടൻ നായരുടെ മകൻ സന്തോഷ്കുമാർ പറഞ്ഞു

.പന്താവൂർ പൂഴിക്കുന്നത്ത് പാക്കത്ത് ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠദിനവും താലപ്പൊലിയും ആഘോഷിച്ചു. ക്ഷേത്രം തന്ത്രി അണ്ടലാടി പരമേശ്വരൻ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ ഗണപതിഹോമം, നവകം, പഞ്ചഗവ്യം തുടങ്ങി വിശേഷാൽ പൂജകൾ നടന്നു. പറവെപ്പ്, ഉച്ചക്ക് അന്നദാനം,മേളം, ചെറുപറമ്പിൽ ക്ഷേത്രത്തിൽ നിന്ന് താലം എഴുന്നെള്ളിപ്പ്, ദീപാരാധന,ആ ആലങ്കോട് സന്തോഷും സംഘത്തിന്റെ തായമ്പക, ബാന്റ് വാദ്യം, കല്ലൂർമ നാട്ടരങ്ങ് സംഘത്തിന്റെ തെയ്യവും ദാരികനും കാളി വരവും, ശേഷം പാതിരാ താലവും നടന്നു.കഴിഞ്ഞ ദിവസം ക്ഷേത്രത്തിൽ ഡോ: സ്മൃതി മണികണ്ഠന്റെ വകയായി പ്രഭാ മണ്ഢലവും പഞ്ചലോഹത്തിൽ തീർത്ത തിരുമുഖവും അലങ്കാര പീഠവും ചെണ്ടമേളത്തിന്റേയും താലത്തിന്റേയും അകമ്പടിയോടെ വിശേഷാൽ പൂജകൾ നടത്തി ക്ഷേത്രത്തിൽ സ്ഥാപിച്ചു. നിരവധി ഭക്തർ ഈ ചടങ്ങിൽ പങ്കെടുത്തു.
വാർത്ത കണ്ണൻ പന്താവൂർ 9846452183
