മാപ്പിള പാട്ടു ഡിപ്ലോമ കോഴ്സ്

കുറ്റിപ്പുറം: മഹാകവി മോയിൻ കുട്ടി വൈദ്യർ അക്കാദെമിയുടെ കീഴിൽ ആതവനാട് മർകസ് കോളേജിൽ പ്രവർത്തിക്കുന്ന സ്കൂൾ ഓഫ് മാപ്പിള ആർട്സ് നടത്തുന്ന ഒരു വർഷത്തെ മാപ്പിള പാട്ടു ഡിപ്ലോമ കോഴ്സിലേക്ക് എസ് .എസ് .എൽ .സി യോഗ്യത ഉള്ളവരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു . ശനിയാഴ്ചയും അവധി ദിവസങ്ങളിലും ആയിരിക്കും ക്ലാസ്സ് . താല്പര്യമുള്ളവർ +91 90373 72741 നമ്പറിൽ ബന്ധപ്പെടേണ്ടതാണെന്ന്ഡോ . സി .പി .മുഹമ്മദ് കുട്ടി പ്രിൻസിപ്പാൾ പത്രക്കുറിപ്പിൽ അറിയിച്ചു.
