March 24, 2026

സോഷ്യൽ മീഡിയയിൽ പ്രചരിച്ച തെറ്റായ വിവരങ്ങൾ മഹാകുംഭമേളയിൽ പരിഭ്രാന്തി സൃഷ്ടിച്ചു.

  • January 15, 2025
  • 0 min read
സോഷ്യൽ മീഡിയയിൽ പ്രചരിച്ച തെറ്റായ വിവരങ്ങൾ മഹാകുംഭമേളയിൽ പരിഭ്രാന്തി സൃഷ്ടിച്ചു.

കഠിനമായ തണുപ്പിൽ ഹൃദയാഘാതം മൂലം 11 ഭക്തന്മാർ കുംഭമേളക്കിടെ മരണപ്പെട്ടു എന്ന് തന്റെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതാണ് പരിഭ്രാന്തിപരത്തിയത്

റിപ്പോർട്ട്‌ ഷിജു ജോസഫ്

പ്രയാഗ് രാജിൽ നടക്കുന്ന മഹാകുംഭമേളയെക്കുറിച്ചു സോഷ്യൽ മീഡിയയിലൂടെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതിന് ബലിയ ജില്ലയിലെ പക്കടി പോലീസ് സ്റ്റേഷനിൽ ഒരു യുവാവിനെതിരെ കേസ് രജിസ്റ്റർ ചെയ്തതായി സ്റ്റേഷൻ ഹൗസ് ഓഫീസർ രാജേന്ദ്ര പ്രസാദ് അറിയിച്ചു. ആരോപണവിധേയനായ ലാലു യാദവ് സഞ്ജീവിനെതിരെ ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 353(2) പ്രകാരമാണ് കുറ്റം ചുമത്തിയിരിക്കുന്നത്.പോലീസ് നൽകിയ വിവരങ്ങൾ അനുസരിച്ച്, അവ്കുഷ് കുമാർ സിംഗ് എന്ന വ്യക്തി നൽകിയ പരാതിയിൽ, കഠിനമായ തണുപ്പിൽ ഹൃദയാഘാതം മൂലം 11 ഭക്തന്മാർ കുംഭമേളക്കിടെ മരണപ്പെട്ടു എന്ന് തന്റെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുകയും, അത് കുംഭമേളയിൽ സജ്ജീകരിച്ചിരിക്കുന്ന ഇന്റെൻസിവ് കെയർ യൂണിറ്റുകളിൽ വൻതിരക്ക് ഉണ്ടാക്കുവാനും, പൊതുജനങ്ങൾക്കിടയിൽ ഭീതിപരത്തുവാനും ഇടയാക്കി എന്നും കണ്ടെത്തിയതിനെ തുടർന്നാണ് ഡെപ്യൂട്ടി സൂപ്രണ്ട് മുഹമ്മദ് ഫഹീം ഖുറേഷിയുടെ മേൽനോട്ടത്തിൽ അന്വേഷണം ആരംഭിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *