അപകടത്തിന്റെ വേദനയിലും തളരാതെ ദേവപ്രിയ: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കലാ കിരീടത്തിനായി മാറ്റുരച്ചു.
തൃശൂർ :തൃശ്ശൂരിന്റെ കലാകിരീടത്തിനായി തലയിലെ തുന്നികെട്ടലുകൾ വകവയ്ക്കാതെ ഈ കൊച്ചുമിടുക്കി പോരാടി എ ഗ്രേഡ് നേടിയത് മാർഗ്ഗം കളിയിൽ.തിരുവനന്തപുരത്ത് സമാപിച്ച സംസ്ഥാന സ്കൂൾ കലോത്സവത്തിൽ തൃശൂർ ജില്ലയിലെ ഹയർ സെക്കൻഡറി വിഭാഗം മാർഗ്ഗങ്ങളിൽ പങ്കെടുത്ത എച്ച് എസ് എസ് ചെന്ത്രാപ്പിന്നിയിലെ പ്ലസ് ടു കോമേഴ്സ് വിദ്യാർത്ഥിനിയും കൈപ്പമംഗലം കൂരിക്കുഴി സ്വദേശിനിയുമായ ദേവപ്രിയയ്ക്ക് കലോത്സവം നടക്കുന്നതിന് ഒരാഴ്ച മുമ്പ് എടമുട്ടം പാലപ്പെട്ടിയിൽ വെച്ച് അപകടം ഉണ്ടായി. അതിന്റെ ഭാഗമായി തലയ്ക് പരിക്കുപറ്റി 6 ഓളം തുന്നലുകൾ ഇടേണ്ടിവന്നു. ഈ ഒരു സാഹചര്യത്തിൽ പരിപാടിക്ക് തടസ്സം വരാത്ത രീതിയിൽ കുട്ടി നാട്ടുകാരുടെയും ബന്ധുക്കളുടെയും എതിർപ്പിനെ വകവെയ്ക്കാതെ മാർഗ്ഗം കളിയിൽ പങ്കെടുക്കുകയും എ ഗ്രേഡ് കരസ്ഥമാക്കുകയും ചെയ്തു.

ഈ പ്രോഗ്രാമിൽ പങ്കെടുക്കാൻ ആ കുട്ടിക്ക് സാധിച്ചില്ലായിരുന്നെങ്കിൽ തൃശ്ശൂർ ജില്ലയ്ക്കും സ്കൂളിനും വലിയൊരു നഷ്ടം തന്നെയായിരുന്നു എന്ന് ഇവിടുത്തെ ഹെഡ്മാസ്റ്ററായ സജിത്ത് സാറും ക്ലാസ്സ് ടീച്ചറായ അരുൺ സാറും പറഞ്ഞു.ത്രിശൂറിന്റെ തന്നെ ഒരു വിലപ്പെട്ട പോയിന്റ് നഷ്ടമാകുകയും കലാകിരീടം തന്നെ നഷ്ടമാകുകയും ചെയ്‌തെനേം എന്നും അവർ അവർത്തിച്ചു.

ത്രിശൂർ ജില്ലയ്ക്കും സ്കൂളിനും ഒരു അഭിമാന നേട്ടം തന്നെ നേടിക്കൊടുക്കാൻ ദേവപ്രിയയ്ക്ക്ഈ ഒരു തീരുമാനത്തിലൂടെ സാധിച്ചു. കൂടാതെ ഹെഡ് മാസ്റ്റർ സജിത്ത് സർ,ക്ലാസ്സ് ടീച്ചർ അരുൺ സാർ , ദേവപ്രിയയുടെ വീട്ടുകാർ എന്നിവരുടെ പ്രോത്സാഹനം കൂടിയായപ്പോൾ ദേവപ്രിയ തന്റെ ലക്ഷ്യത്തിലേക്കു എത്തിച്ചേർന്ന് തൃശൂർ ജില്ലയ്ക്കും ചെന്ത്രാപ്പിന്നി സ്കൂളിനും അഭിമാനമായി.
റിപ്പോർട്ട് ഫൈസൽ കുഴിക്കണ്ടത്തിൽ




