മഹാകുംഭമേളയിൽ പങ്കെടുക്കാനെത്തിയ മുൻ ആപ്പിൾ സി.ഇ.ഒ സ്റ്റീവ് ജോബ്‌സിന്റെ ഭാര്യ ലോറൻ പൗൽ ജോബ്സിന് അലർജിയുടെ ലക്ഷണങ്ങൾ ഉണ്ടായതായി എ.എൻ.ഐ റിപ്പോർട്ട്
ഉത്തർപ്രദേശിൽ നടക്കുന്ന മഹാകുംഭമേളയിൽ പങ്കെടുക്കാനെത്തിയ മുൻ ആപ്പിൾ സി.ഇ.ഒ സ്റ്റീവ് ജോബ്‌സിന്റെ ഭാര്യ ലോറൻ പൗൽ ജോബ്സിന് അലർജിയുടെ ലക്ഷണങ്ങൾ ഉണ്ടായതായി എ.എൻ.ഐ റിപ്പോർട്ട് ചെയ്തു. എങ്കിലും ഇന്നുനടന്ന അമൃത് സ്‌നാനിൽ അവർ പങ്കെടുക്കുകയുണ്ടായി.”അവർ എന്റെ മഠത്തിൽ വിശ്രമത്തിലാണ്. അവർക്കു ചില അലർജികളുണ്ട്. ഇത്ര വലിയ തിരക്കുള്ള സ്ഥലത്ത് അവർ ഒരിക്കലും പോയിട്ടില്ല. അതായിരിക്കാം കാരണം” ആധ്യാത്മിക നേതാവായ സ്വാമി കൈലാസാനന്ദ് ഗിരി ANI യോട് പറഞ്ഞു, മകരസംക്രാന്തിദിനത്തിൽ ഇതുവരെ രണ്ടുകോടി ആളുകൾ ത്രിവേണിസംഗമത്തിൽ സ്നാനത്തിൽ പങ്കെടുത്തതായി എസ്. പി അഭിമന്യു മംഗ്ലിക് അറിയിച്ചു.
റിപ്പോർട്ട് ഷിജു ജോസഫ്
