March 24, 2026

ഡൽഹിയിലും പരിസരപ്രദേശങ്ങളിലും കനത്ത മൂടൽമഞ്ഞ് – ദൃശ്യമാനത പൂജ്യം: 184 വിമാനങ്ങൾ വൈകി:7 വിമാനങ്ങൾ റദ്ദാക്കി:ട്രെയിനുകൾ വൈകിയോടുന്നു.

  • January 15, 2025
  • 1 min read
ഡൽഹിയിലും പരിസരപ്രദേശങ്ങളിലും കനത്ത മൂടൽമഞ്ഞ് – ദൃശ്യമാനത പൂജ്യം: 184 വിമാനങ്ങൾ വൈകി:7 വിമാനങ്ങൾ റദ്ദാക്കി:ട്രെയിനുകൾ വൈകിയോടുന്നു.

ദൃശ്യമാനത കുറഞ്ഞതിനാൽ ഡൽഹിലും അതിന് സമീപമുള്ള നഗരങ്ങളിലും റോഡ് ഗതാഗതം താറുമാറായി.

റിപ്പോർട്ട്‌ പി എസ് നായർ

“ന്യൂഡൽഹി: കനത്ത മൂടൽമഞ്ഞിൽ ദേശീയ തലസ്ഥാനമായ ഡൽഹിയും അതിന്റെ ചുറ്റുമുള്ള പ്രദേശങ്ങളും. നിരവധി വിമാനങ്ങളും ട്രെയിനുകളും വൈകാൻ ഇതുമൂലം കാരണമായി. ഏഴു വിമാനങ്ങൾ ഇതുവരെ റദ്ദാക്കിയിട്ടുണ്ട്, 184 ഓളം വിമാനങ്ങൾ വൈകി. ഡൽഹിയിലേക്ക് പുറപ്പെട്ട 26 ട്രെയിനുകളും വൈകി ഓടുകയാണ്, അതിൽതന്നെ ആറ് ട്രെയിനുകളുടെ സമയക്രമം മാറ്റിയിട്ടുണ്ട്. ദൃശ്യമാനത കുറഞ്ഞതിനാൽ ഡൽഹിലും അതിന് സമീപമുള്ള നഗരങ്ങളിലും റോഡ് ഗതാഗതം താറുമാറായി.”ഡൽഹി എയർപോർട്ടിൽ ലാൻഡിംഗുകളും ടേക്ക് ഓഫ്‌സുകളും മുടങ്ങിയിട്ടില്ല, CAT III സൗകര്യമുള്ള വിമാനങ്ങൾക്ക് അനുമതി ലഭിക്കുന്നുണ്ട്. ഡൽഹിയിൽ കുറഞ്ഞ താപനില 7 ഡിഗ്രി സെൽഷ്യസ് ആണ്. കനത്ത മഞ്ഞും, പിന്നീട് മേഘാവൃതമായ ആകാശവും വൈകുന്നേരം വരെ തുടരുമെന്നും, രാത്രി ചെറിയ രീതിയിലുള്ള മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാവിഭാഗം പ്രവചിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *