കുംഭമേളയിൽ വിശുദ്ധ സ്നാനത്തിനിടെ എൻസിപി നേതാവ് മഹേഷ് കോത്തെ ഹൃദയാഘാതം മൂലം മരണപ്പെട്ടു.
60 വയസ്സുകാരനായ മഹേഷ് കോത്തെ പ്രശസ്തമായ ത്രിവേണി സംഗമത്തിൽ സ്നാനം നടത്തുന്നതിനിടയിലാണ് ഹൃദയാഘാതം ഉണ്ടായത്.”
റിപ്പോർട്ട് ഷിജു ജോസഫ്
മഹാകുംഭമേള: പ്രയാഗ് രാജിൽ വിശുദ്ധ സ്നാനത്തിനിടെ എൻസിപി (എസ്പി) നേതാവ് മഹേഷ് കോത്തെ ഹൃദയാഘാതം മൂലം മരണപ്പെട്ടു.ഇന്ന് രാവിലെ ഏഴരയോടെ ആയിരുന്നു സംഭവം, 60 വയസ്സുകാരനായ മഹേഷ് കോത്തെ പ്രശസ്തമായ ത്രിവേണി സംഗമത്തിൽ സ്നാനം നടത്തുന്നതിനിടയിലാണ് ഹൃദയാഘാതം ഉണ്ടായത്.”അദ്ദേഹത്തെ അടിയന്തരമായി ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും വഴിയിൽവച്ചുതന്നെ മരണം സംഭവിക്കുകയായിരുന്നു,” എൻ.സി.പി യെ ഉദ്ധരിച്ച് പി.ടി.ഐ റിപ്പോർട്ട് ചെയ്തു. ശ്രീ. മഹേഷ് കോത്തെയുടെ മൃതദേഹം ഇന്നുതന്നെ (ബുധനാഴ്ച) അവസാന ശുശ്രൂഷകൾക്കായി സോളാപൂരിലേക്ക് എത്തിക്കും.
