March 23, 2026

അടൂരിൽ വൻ തീപിടുത്തം: ജനറൽ ആശുപത്രിക്കു സമീപമുള്ള കടയിൽ ആണ് തീ പിടിത്തം ഉണ്ടായത്

  • January 15, 2025
  • 0 min read
അടൂരിൽ വൻ തീപിടുത്തം: ജനറൽ ആശുപത്രിക്കു  സമീപമുള്ള കടയിൽ ആണ് തീ പിടിത്തം ഉണ്ടായത്

അടൂർ ** തയ്യിൽ പേപ്പർമാർട്ട് എന്ന സ്ഥാപനത്തിനാണ് തീ പിടിച്ചത്. പൂട്ടിക്കിടന്നിരുന്ന 3 മുറി കടകളിലൊന്നിൽ നിന്നു പുക ഉയരുന്നതായി സമീപവാസികൾ ആണ് ആദ്യം വിവരമറിഞ്ഞത്. അഗ്നിരക്ഷാസേനയെ വിവരമറിയിച്ചതിനെ തുടർന്ന് അടൂരിൽ നിന്നും ഫയർ ഫോഴ്സ് സംഘം സ്ഥലത്തെത്തി പൂട്ട് പൊളിച്ച് തീ കെടുത്തുകയായിരുന്നു. ഉടൻ തന്നെ തീ അണക്കാൻ സാധിച്ചതിനാൽ സമീപത്തെ 3 കടകളിലേക്ക് തീ പടരുന്നത് തടയാൻ കഴിഞ്ഞു.തീ പിടത്തത്തിൻ്റെ കാരണം വ്യക്തമായിട്ടില്ല

റിപ്പോർട്ട്‌ അനീഷ് ചുനക്കര

Leave a Reply

Your email address will not be published. Required fields are marked *