May 16, 2026

കൊല്ലത്ത് യുവതി ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ

  • January 13, 2025
  • 0 min read
കൊല്ലത്ത്  യുവതി ദുരൂഹ സാഹചര്യത്തിൽ  മരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ

കൊല്ലം മൈനാഗപ്പള്ളിയിൽ യുവതി ദുരൂഹ സാഹചര്യത്തിൽ വീടിനുള്ളിൽ മരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. മൈനാഗപ്പള്ളി തോട്ടുമുഖം ശ്യാം ഭവനിൽ പൊടി മോനെന്നറിയപ്പെടുന്ന രാജീവിൻ്റെ ഭാര്യ ശ്യാമയാണ് മരിച്ചത്.ഇന്ന് പുലർച്ചെ വീടിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മൃതദേഹം ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ ഭർത്താവ് രാജീവിനെ ശാസ്താംകോട്ട പോലീസ് കസ്റ്റഡിയിലെടുത്തു. വീട്ടിനുള്ളിൽ വീണ് കിടന്ന ഭാര്യയെ സുഹൃത്തുക്കളുടെ സഹായത്തോടെ ആശുപത്രിയിൽ എത്തിച്ചെന്നാണ് ഭർത്താവിൻ്റെ മൊഴി

Leave a Reply

Your email address will not be published. Required fields are marked *