കായംകുളം ദേശീയപാതയിൽ ഗ്യാസ് ടാങ്കർ മറിഞ്ഞു
ദേശീയപാത 66 ൽ കായംകുളം കൊറ്റുകുളങ്ങരയിൽ എൽപിജി ഗ്യാസ് ടാങ്കർ മറിഞ്ഞ് അപകടം. മംഗലാപുരത്തുനിന്നും കൊല്ലത്തേക്ക് ഗ്യാസുമായി പോവുകയായിരുന്നു ടാങ്കർ ലോറിയാണ് അപകടത്തിൽ പെട്ടത്. വാതക ചോർച്ചയോ ആളപായമോ ഇല്ല. ഐ ഒ സി യിൽ നിന്നും മറ്റൊരു ടാങ്കർ എത്തിച്ച് ഇന്ധനം അതിലേക്ക് മാറ്റുന്നതിനുള്ള നടപടികൾ ആരംഭിച്ചു
റിപ്പോർട്ട് അനീഷ് ചുനക്കര

