March 23, 2026

ഒറ്റപ്പാലത്ത് പെട്രോള്‍ ബോംബേറ് : രണ്ട് തൊഴിലാളികൾക്ക് പരുക്ക്

  • January 13, 2025
  • 0 min read
ഒറ്റപ്പാലത്ത് പെട്രോള്‍ ബോംബേറ് : രണ്ട് തൊഴിലാളികൾക്ക് പരുക്ക്

പാലക്കാട് ഒറ്റപ്പാലത്ത് പെട്രോള്‍ ബോംബേറില്‍ രണ്ട് തൊഴിലാളികള്‍ക്ക് പരുക്കേറ്റു. കോഴിക്കോട് സ്വദേശികളായ നിര്‍മാണ തൊഴിലാളികള്‍ക്കാണ് പരുക്കേറ്റത്. പരുക്കേറ്റ കോഴിക്കോട് സ്വദേശികളായ നിര്‍മാണ തൊഴിലാളികള്‍ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.പരുക്കേറ്റ് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന ഒരാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. വ്യക്തി വൈരാഗ്യമാണ് ആക്രമത്തിന് പിന്നിലെന്ന് സൂചന. നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന വീട്ടില്‍ വിശ്രമിക്കുന്ന തൊഴിലാളികള്‍ക്ക് നേരെയാണ് പെട്രോള്‍ ബോംബ് എറിഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *