മലപ്പുറത്ത് മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ ബലാത്സംഗത്തിന് ഇരയാക്കി:അയൽവാസിയും ബന്ധുക്കളുമടക്കം എട്ടുപേര്‍ക്കെതിരെ പരാതി
മലപ്പുറം അരീക്കോടിൽ മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ ബലാത്സംഗത്തിന് ഇരയാക്കിയെന്ന് പരാതി. പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അയൽവാസിയും അകന്ന ബന്ധുക്കളും അടക്കം എട്ടുപേര്‍ക്കെതിരെയാണ് യുവതിയുടെ പരാതി. 36കാരിയെ പല സ്ഥലങ്ങളിൽ കൊണ്ടുപോയി ബലാത്സംഗം ചെയ്തെന്നാണ് പരാതി. അരീക്കോട് പൊലീസാണ് കേസ് അന്വേഷിക്കുന്നത്. യുവതിയെ പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും പലയിടങ്ങളിൽ കൊണ്ടുപോയി പീഡനത്തിനിരയാക്കിയെന്നാണ് പരാതി. യുവതിയുടെ 15 പവൻ സ്വര്‍ണങ്ങള്‍ കവര്‍ന്നെന്നും പരാതിയുണ്ട്.
