പെരിവേലിച്ചാൽ പുഞ്ചയിലെ നെൽ കർഷകർ ആശങ്കയിൽ
പെരിവേലിച്ചാൽ പുഞ്ചയിലെ നെൽ കർഷകർ ആശങ്കയിൽചുനക്കര, തഴക്കര, നൂറനാട് പഞ്ചായത്തുകളിൽ വ്യാപിച്ചു കിടക്കുന്ന അഞ്ഞൂറ് ഏക്കറിൽ പരം പാടശേഖരത്തെ വെള്ളം വറ്റാത്ത കാരണം കർഷകർ ആശങ്കയിലാണ്. കൂമ്പിളി മലയുടെ വടക്ക് ഭാഗത്ത് സ്ഥാപിച്ചിരിക്കുന്ന 50 Hp യുടെയും, 30 Hp യുടേയും രണ്ടു മോട്ടോർ പ്രവർത്തിപ്പിച്ചാണ് വെള്ളം വറ്റിക്കുന്നത്. ഡിസംബർ 25നൂ ഈ മോട്ടോർ പ്രവർത്തിച്ചു തുടങ്ങി എങ്കിലും ഗുണനിലവാരമില്ലാത്ത തിനാൽ പല പ്രാവശ്യം മോട്ടോർ കേടായി പ്രവർത്തന രഹിതമാകുന്ന അവസ്ഥ ഉണ്ടായി. ഇപ്പോള് മോട്ടോർ പ്രവർത്തിക്കുന്നുണ്ടെങ്കിലും ആറ്റിലേക്ക് ഉള്ള വെള്ളത്തിൻ്റെ തള്ളൽ വളരെ കുറവായത് കാരണം പുഞ്ചയിലെ വെള്ളം വറ്റുന്നില്ല. ഈ അവസ്ഥ തുടർന്നാൽ അടുത്ത് സമയത്തൊന്നും കൃഷി ഇറക്കാൻ സാധിക്കില്ല. ഡിസംബർ 15 നൂ മുൻപെങ്കിലും കൃഷി ഇറക്കിയില്ലെങ്കിൽ വിളവ് ആകുമ്പോഴേക്കും വെള്ളം കയറി മുങ്ങി പോകാനുള്ള സാദ്ധ്യത മുന്നിൽ കാണുന്നു. ഇക്കാരണങ്ങളാൽ ഇവിടുത്തെ കർഷകർ കൃഷിയിറക്കാൻ മടിക്കുന്ന സാഹചര്യമാണ് ഇപ്പോള്. മോട്ടോർ ലേലം പിടിച്ച കോൺട്രാക്ടർ എത്രയും പെട്ടന്ന് പ്രശ്നം പരിഹരിച്ചു സമയത്ത് തന്നെ കൃഷിയിറക്കാൻ ഉള്ള സാഹചര്യം ഉണ്ടാക്കുവാൻ ബന്ധപ്പെട്ട അധികൃതർ ശ്രദ്ധിക്കേണ്ടതുണ്ട്.N. രാമചന്ദ്രൻ പിള്ള സെക്രട്ടറിപെരിവേലിചാൽ ചുനക്കര ഏരിയാ കർഷക സമിതി
റിപ്പോർട്ട് അനീഷ് ചുനക്കര

