February 5, 2026

തിരൂരിൽ ആനയിടഞ്ഞു :17പേർക്ക് പരിക്ക് :ഒരാളുടെ നില ഗുരുതരം

  • January 8, 2025
  • 1 min read
തിരൂരിൽ ആനയിടഞ്ഞു :17പേർക്ക് പരിക്ക് :ഒരാളുടെ നില ഗുരുതരം

മലപ്പുറം ∙ തിരൂർ ബിപി അങ്ങാടിയിൽ നേർച്ചയ്ക്കിടെ ആനയിടഞ്ഞു. 17 പേർക്ക് സാരമായ പരുക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. ഇയാളെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

രാത്രി 12.30 ഓടെയായിരുന്നു സംഭവം. പാക്കത്ത് ശ്രീക്കുട്ടൻ എന്ന ആനയാണ് ഇടഞ്ഞത്. ഒരാളെ തുമ്പിക്കൈയിൽ തൂക്കിയെടുത്ത് ജനത്തിന് ഇടയിലേക്ക് എറിഞ്ഞു. ആന ഓടുന്നത് ഒഴിവാക്കാൻ പാപ്പാന് കഴിഞ്ഞത് വലിയ ദുരന്തം ഒഴിവാക്കി. പുലർച്ചെ രണ്ടരയോടെ ആനയെ തളച്ചു.

Leave a Reply

Your email address will not be published. Required fields are marked *