May 16, 2026

ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു

  • January 8, 2025
  • 0 min read
ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു

കാലടി: കൈപ്പട്ടൂർ ഇഞ്ചക്ക കവലക്ക് സമീപം ഉണ്ടായ ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു. മാണിക്കമംഗലം കളരിക്കൽ പരേതനായ ശശിധരന്റെമകൻ അനിൽ കുമാർ (23) ആണ് മരിച്ചത്. ഇന്നലെ അർദ്ധരാത്രി ഇഞ്ചക്ക കവല കഴിഞ്ഞുള്ള വളവിലാണ് അപകടമുണ്ടായത്. കൂട്ടുകാരനോടൊപ്പം യാത്ര ചെയ്യവെ ഇരുചക്ര വാഹനം തെന്നി മറിഞ്ഞാണ് അപകടമുണ്ടായത്. അനിൽ കാനയിലേക്ക് തെറിച്ചു വീണു. കൂട്ടുകാരൻ ശരതിനും പരിക്കേറ്റു. ഇതുവഴി വന്നവരാണ് വഴിയിൽ കിടന്നവരെ ആശുപത്രിയിലെത്തിച്ചത്. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത് കൂട്ടുകാരൻ ശരത് പാതാളത്തുള്ള ആശസുനിതയാണ് അനിൽ കുമാറിൻ്റെ അമ്മ. അഖിൽ സഹോദരനാണ്.

Leave a Reply

Your email address will not be published. Required fields are marked *