March 25, 2026

ഗുജറാത്തിൽ വാഹനാപകടത്തിൽ മലയാളി ദമ്പതികൾ മരിച്ചു

  • January 8, 2025
  • 1 min read
ഗുജറാത്തിൽ വാഹനാപകടത്തിൽ മലയാളി ദമ്പതികൾ മരിച്ചു

ദ്വാരക : ദ്വാരക ക്ഷേത്ര ദർശനത്തിനായി ദമ്പതികൾ വാഹന അപകടത്തില്‍ മരിച്ചു. ആലപ്പുഴ തുറവൂർ സ്വദേശികളായ വാസുദേവൻ – യാമിനി ദമ്പതിമാരാണ് മരിച്ചത്. ദ്വാരക ക്ഷേത്ര ദർശനത്തിന് ശേഷം ഹോട്ടലിലേക്ക് മടങ്ങും വഴി മീട്ടാപുറിന് സമീപം ആണ് ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ട്രക്കുമായി കൂട്ടിയിടിച്ചത്. കാർ ഡ്രൈവറും അപകടത്തിൽ മരണപ്പെട്ടു.വാസുദേവൻ സംഭവസ്ഥലത്തും യാമിനി ആശുപത്രിയില്‍ വച്ചും ആണ് മരണപ്പെട്ടത്. ഗുജറാത്തിൽ സന്ദർശനത്തിന് എത്തിയതായിരുന്നു ഇവർ. നാളെ നാട്ടിലേക്കു മടങ്ങാൻ ഇരിക്കെ ദ്വാരകയിൽ നിന്നും താമസിച്ചിയുന്ന ലോഡ്ജിലേക്ക് ടാക്സി കാറിൽ മടങ്ങുമ്പോൾ ആണ് ഇവർ സഞ്ചരിച്ചിരുന്ന കാറും ട്രക്കും തമ്മിൽ കൂട്ടി ഇടിച്ചത്. സംഭവം അറിഞ്ഞയുടൻ ജാം നഗർ മലയാളി സമാജം പ്രവർത്തകർ സഹായത്തിന് എത്തി, വിവരം അറിഞ്ഞു ബന്ധുക്കൾ നാട്ടിൽ നിന്നും പുറപ്പെട്ടിട്ടുണ്ട്.

റിപ്പോർട്ട്‌ GNM

Leave a Reply

Your email address will not be published. Required fields are marked *