May 16, 2026

മത്സരിക്കാൻ താല്പര്യമില്ലെന്ന് അറിയിച്ചിട്ടും നേതൃത്വം അംഗീകരിച്ചില്ല’; സി പി ഐ എം പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗത്തിൽ പൊട്ടിത്തെറിച്ച് മുൻ മന്ത്രി വീണ ജോർജ്

  • May 16, 2026
  • 1 min read
മത്സരിക്കാൻ താല്പര്യമില്ലെന്ന് അറിയിച്ചിട്ടും നേതൃത്വം അംഗീകരിച്ചില്ല’; സി പി ഐ എം പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗത്തിൽ പൊട്ടിത്തെറിച്ച് മുൻ മന്ത്രി വീണ ജോർജ്

‘പത്തനംതിട്ട: മത്സരിക്കാൻ താല്പര്യമില്ലെന്ന് നേരത്തെ തന്നെ നേതൃത്വത്തെ അറിയിച്ചിരുന്നുവെങ്കിലും അത് അംഗീകരിക്കപ്പെട്ടില്ലെന്ന് ആരോപിച്ച് മുൻ മന്ത്രി വീണ ജോർജ് CPIM പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗത്തിൽ രൂക്ഷ വിമർശനം ഉന്നയിച്ചതായി റിപ്പോർട്ട്. പാർട്ടി തീരുമാനം ഏകപക്ഷീയമാണെന്നും വ്യക്തിപരമായ നിലപാടുകൾക്ക് പ്രാധാന്യം നൽകിയില്ലെന്നും യോഗത്തിൽ അവർ അതൃപ്തി രേഖപ്പെടുത്തിയതായാണ് വിവരം.ജില്ലാ കമ്മിറ്റിയോഗത്തിനിടെ വിഷയത്തിൽ കടുത്ത വാക്കുതർക്കവും ഉണ്ടായതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട ചർച്ചകൾക്കിടെയാണ് വീണ ജോർജ് വികാരാധീനയായി പ്രതികരിച്ചതെന്നാണ് വിവരം. വിഷയത്തിൽ പാർട്ടി നേതൃത്വം ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *