February 5, 2026

വടക്കാഞ്ചേരി റെയിൽവേ ഓവർ ബ്രിഡ്ജിനു സമീപം അജ്ഞാത മൃതദേഹം കണ്ടെത്തി.

  • January 6, 2025
  • 0 min read
വടക്കാഞ്ചേരി റെയിൽവേ ഓവർ ബ്രിഡ്ജിനു സമീപം അജ്ഞാത മൃതദേഹം കണ്ടെത്തി.

തൃശൂർ: വടക്കാഞ്ചേരി അകമലയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. അകമല റെയിൽവേ ഓവർ ബ്രിഡ്ജിനും ഭവൻ സ്കൂളിനും ഇടയിലുള്ള ഒഴിഞ്ഞ സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്. 65 വയസ് പ്രായം തോന്നുന്ന വ്യക്തിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്ന് രാവിലെ 11 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. വടക്കാഞ്ചേരി പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. മൃതദേഹ വിചാരണക്ക് ശേഷം മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി തൃശൂർ മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റും.

Leave a Reply

Your email address will not be published. Required fields are marked *