കര്‍ഷക മഹാപഞ്ചായത്തില്‍ പങ്കെടുക്കാനായി പോയ കർഷകർ സഞ്ചരിച്ചിരുന്ന ബസ് അപകടത്തില്‍പെട്ടു :മൂന്നുപേർക്ക് ദാരുണാന്ത്യം
കര്‍ഷക മഹാപഞ്ചായത്തില്‍ പങ്കെടുക്കാനായി പോയ കർഷകർ സഞ്ചരിച്ചിരുന്ന ബസ് അപകടത്തില്‍പെട്ട് മൂന്ന് വനിതാ പ്രവർത്തകർ കൊല്ലപ്പെട്ടു. ബികെയു ഏക്ത ഉഗ്രഹൻ്റെ വനിതാ പ്രവർത്തകരാണ് മരിച്ചത്.അപകടത്തിൽ 36ലധികം പേർക്ക് പരുക്കുണ്ട്.പഞ്ചാബിലെ ബര്‍ണാലയില്‍ വെച്ചാണ് സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടത്.ബട്ടിണ്ട ജില്ലയിൽനിന്ന് ഹരിയാനയിലെ തോഹാനിയിലേക്ക് മഹാ പഞ്ചായത്തിനായി പോയ കർഷകരാണ് കൊല്ലപ്പെട്ടത്.ജസ്ബിര്‍ കൗര്‍, സരബ്ജിത് കൗര്‍, ബല്‍ബീര്‍ കൗര്‍ എന്നിവരാണ് മരിച്ചത്
