March 17, 2026

അനധികൃതമായി സാമൂഹ്യക്ഷേമപെന്‍ഷന്‍ കൈപ്പറ്റിയ 31 ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു

  • January 4, 2025
  • 0 min read
അനധികൃതമായി സാമൂഹ്യക്ഷേമപെന്‍ഷന്‍ കൈപ്പറ്റിയ 31 ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു

തിരുവനന്തപുരം∙ അനധികൃതമായി സാമൂഹ്യക്ഷേമപെന്‍ഷന്‍ കൈപ്പറ്റിയ കൂടുതല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. പൊതുമരാമത്തു വകുപ്പിലെ 31 ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. ഇവര്‍ കൈപ്പറ്റിയ തുക 18 ശതമാനം പലിശസഹിതം തിരിച്ചുപിടിക്കും. വകുപ്പില്‍ 47 പേരാണ് അനധികൃതമായി പെന്‍ഷന്‍ വാങ്ങിയത്. ഇതില്‍ 15 പേര്‍ വിവിധ വകുപ്പുകളില്‍ ഡെപ്യൂട്ടേഷനില്‍ ജോലി ചെയ്യുകയാണ്. ഒരാള്‍ ജോലിയില്‍നിന്നു വിരമിച്ചു. വകുപ്പുതല നടപടി സ്വീകരിച്ചുവരുന്നതിനാല്‍ ഉദ്യോഗസ്ഥരുടെ പേരുവിവരങ്ങള്‍ പുറത്തുവിടാന്‍ കഴിയില്ലെന്നാണു ധനവകുപ്പ് വ്യക്തമാക്കുന്നത്. 1500ല്‍ അധികം പേര്‍ ക്ഷേമപെന്‍ഷന്‍ അനധികൃതമായി കൈപ്പറ്റിയിട്ടുണ്ടെന്നു ധനവകുപ്പിന്റെ പരിശോധനയിൽ കണ്ടെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *