എം.ഡി.എം.എയും കഞ്ചാവുമായി യുവതിയടക്കം നാലുപേരെ എക്സൈസ് സംഘം അറസ്റ്റുചെയ്തു
തളിപ്പറമ്പ് : എം.ഡി.എം.എയും കഞ്ചാവുമായി യുവതിയടക്കം നാലുപേരെ എക്സൈസ് സംഘം അറസ്റ്റുചെയ്തു. പട്ടുവം സ്വദേശികളായ കെ. ബിലാൽ (31), മിസ്ഹാബ് (33), കാക്കാത്തോടിലെ സി.കെ. ഹാഷിം (29), കുപ്പം മുക്കുന്നിലെ പ്രജിത (30) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. എക്സൈസ് ഇൻസ്പെക്ടർ എബി തോമസിന്റെ നേതൃത്വത്തിൽ ക്രിസ്മസ്-പുതുവത്സര എക്സൈസ് സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായുള്ള പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. മൂന്ന് വ്യത്യസ്ത കേസുകളിലാണ് യുവതിയും മൂന്ന് യുവാക്കളും അറസ്റ്റിലായത്.ബിലാലിൽനിന്ന് 450 മില്ലിഗ്രാം എം.ഡി.എം.എ. പിടിച്ചെടുത്തു. ഹാഷിമിൽനിന്ന് 15 ഗ്രാം കഞ്ചാവും പ്രജിതയിൽനിന്ന് 10 ഗ്രാം കഞ്ചാവും മിസ്ഹാബിൽനിന്ന് 15 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. പുതുവത്സര രാത്രിയിൽ ഉപയോഗിക്കാൻ കൊണ്ടുവന്ന മയക്കുമരുന്നാണിതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.എക്സൈസ് ഇൻസ്പെക്ടർക്കു പുറമെ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ അഷ്‌റഫ് മലപ്പട്ടം, പ്രിവന്റീവ് ഓഫീസർ കെ.വി. നികേഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ ടി.വി. വിജിത്ത്, എം.വി. ശ്യാം രാജ്, പി.പി. റെനിൽ കൃഷ്ണൻ, വനിതാ സിവിൽ എക്സൈസ് ഓഫീസർ എൻ. സുജിത എന്നിവരുമുണ്ടായിരുന്നു[1/3, 11:49] jalajajayesh944: പട്‌ന : ബിഹാറിലെ ചമ്പാരനില്‍ റെയില്‍വേ ട്രാക്കിലിരുന്ന് മൊബൈല്‍ ഗെയിം കളിക്കുന്നതിനിടെ ട്രെയിന്‍ തട്ടി മൂന്ന് വിദ്യാര്‍ഥികള്‍ മരിച്ചു. മൂന്ന് പേരും ഇയര്‍ഫോണ്‍ ധരിച്ചതിനാല്‍ ട്രെയിന്‍ വരുന്നത് അറിഞ്ഞില്ല. അപകടത്തിലേക്ക് നയിച്ച കാരണങ്ങളെ പറ്റി കൂടുതല്‍ വ്യക്തത വരുത്താന്‍ റെയില്‍വെ അധികൃതര്‍ അന്വേഷണമാരംഭിച്ചിട്ടുണ്ട്.ഫര്‍കാന്‍ ആലം, സമീര്‍ ആലം, ഹബീബുള്ള അന്‍സാരി എന്നീ വിദ്യാര്‍ഥികളാണ് മരിച്ചത്. ട്രാക്കിലിരുന്നു പബ്ജി കളിക്കുകയായിരുന്നു മൂവരും. ഇയര്‍ഫോണ്‍ ധരിച്ചിരുന്നതിനാല്‍ ട്രെയിന്‍ വരുന്നത് അറിഞ്ഞില്ല. ഇവരുടെ മൃതശരീരം അന്ത്യകര്‍മങ്ങള്‍ക്കായി ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.റെയില്‍വേ ട്രാക്കുകള്‍ പോലെയുളള സ്ഥലങ്ങളില്‍ അശ്രദ്ധമായി മൊബൈല്‍ ഗെയിമുകളും മറ്റും കളിക്കുന്നതിന്റെ അപകടത്തെ കുറിച്ച് കുട്ടികളെ മാതാപിതാക്കള്‍ ബോധവാന്മാരാക്കണമെന്ന് റെയില്‍വേ അധികൃതര്‍ വ്യക്തമാക്കി.




