സൂറത്തിലെ സ്റ്റീൽ പ്ലാൻ്റിലുണ്ടായ തീപിടിത്തത്തിൽ നാല് തൊഴിലാളികൾക്ക് ദാരുണാന്ത്യം
സൂറത്തിലെ സ്റ്റീൽ പ്ലാൻ്റിലുണ്ടായ തീപിടിത്തത്തിൽ നാല് തൊഴിലാളികൾ മരിച്ചു.സൂറത്ത് : സൂറത്തിലെ ഹസിറ ഇൻഡസ്ട്രിയൽ ഏരിയയിലെ ആർസലർ മിത്തൽ നിപ്പോൺ സ്റ്റീൽ ഇന്ത്യയുടെ (എഎം/എൻഎസ് ഇന്ത്യയുടെ) പ്ലാൻ്റിലുണ്ടായ തീപിടിത്തത്തിൽ നാല് തൊഴിലാളികൾ മരിക്കുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു.മരിച്ച നാലുപേരിൽ മൂന്ന് പേരുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി സിവിൽ ആശുപത്രിയിലേക്ക് മാറ്റി.ഉപകരണങ്ങളുടെ തകരാർ മൂലമാണ് കോറെക്സ് പ്ലാൻ്റിൽ സംഭവം നടന്നതെന്ന് കമ്പനിയുടെ വക്താവ് അറിയിച്ചു.സംഭവത്തിൽ പോലീസ് കേസെടുത്ത് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
Four workers died in a fire at a steel plant in Suri.
