February 5, 2026

ചരിത്രമുഹൂർത്തത്തിനൊരുങ്ങി ഇന്ത്യ; പിഎസ്എൽവി സി60 വിക്ഷേപണം ഇന്ന്

  • December 30, 2024
  • 0 min read
ചരിത്രമുഹൂർത്തത്തിനൊരുങ്ങി ഇന്ത്യ; പിഎസ്എൽവി സി60 വിക്ഷേപണം ഇന്ന്

ബഹിരകാശത്ത്ഇരട്ട കൃത്രിമോപഗ്രഹങ്ങളുടെ ഡോക്കിങ് അടക്കമുള്ള പരീക്ഷണത്തിനുള്ള വിക്ഷേപണം തിങ്കളാഴ്ച. ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്പേയ്സ് സെന്ററിൽ നിന്ന് രാത്രി 9.58ന് പേടകങ്ങളുമായി പിഎസ്എൽവി സി60 റോക്കറ്റ് കുതിക്കും. അരമണിക്കൂറിനുള്ളിൽ പേടകങ്ങൾ 470 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിലെത്തും. കൗണ്ട്ഡൗൺ ഞായർ രാത്രി 8.58ന് തുടങ്ങി. ഇന്ധനം നിറക്കുന്ന പ്രക്രിയയും ആരംഭിച്ചു.ഈ വർഷത്തെ അവസാനത്തെ വിക്ഷേപണത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ഐഎസ്ആർഒ ചെയർമാൻ ഡോ. എസ് സോമനാഥ് പറഞ്ഞു. ഉപഗ്രഹങ്ങൾ കൂട്ടിയോജിപ്പിക്കുന്ന ഡോക്കിങ് സാങ്കേതികവിദ്യ പരീക്ഷണം ജനുവരി ആറ്‌ മുതൽ 10 വരെ നടക്കുമെന്നും അദ്ദേഹം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *