March 15, 2026

ദക്ഷിണ കൊറിയയിൽ ലാന്‍ഡിങ്ങിനിടെ വിമാനം അപകടത്തിൽ പെട്ടു :87 പേർക്ക് ദാരുണാന്ത്യം

  • December 29, 2024
  • 1 min read
ദക്ഷിണ കൊറിയയിൽ ലാന്‍ഡിങ്ങിനിടെ വിമാനം അപകടത്തിൽ പെട്ടു :87 പേർക്ക് ദാരുണാന്ത്യം

ദക്ഷിണ കൊറിയ : ബാങ്കോക്കില്‍ നിന്ന് 175 യാത്രക്കാരും ആറ് ജീവനക്കാരുമായി പുറപ്പെട്ട ജെജു എയര്‍ വിമാനമായ 7C2216 ആണ് ദക്ഷിണ കൊറിയയിലെ മുവാന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലാന്‍ഡിങ്ങിനിടെ അപകടത്തില്‍പ്പെട്ടത്. 87 പേരുടെ മരണം ഇതുവരെ സ്ഥിരീകരിച്ചിട്ടുണ്ട്. പ്രാദേശിക സമയം രാവിലെ ഒമ്പതു മണിയോടെയായിരുന്നു അപകടം.ലാന്‍ഡിങ്ങിനിടെ റണ്‍വേയില്‍ നിന്ന് തെന്നിമാറി നിരങ്ങി നീങ്ങിയ വിമാനം സുരക്ഷാ മതിലില്‍ ഇടിച്ച് കത്തിച്ചാമ്പലാകുകയായിരുന്നു. പ്രാദേശിക മാധ്യമങ്ങള്‍ പങ്കുവെച്ച ദൃശ്യങ്ങളില്‍ വിമാനം ലാന്‍ഡിങ് ഗിയറില്ലാതെ റണ്‍വേയിലൂടെ തെന്നി നീങ്ങുന്നതും മതിലില്‍ ഇടിച്ച് പൊട്ടിത്തെറിച്ച് തീഗോളമാകുന്നതും.തീ നിയന്ത്രണവിധേയമാക്കാന്‍ 32 ഫയര്‍ ട്രക്കുകളും നിരവധി ഹെലികോപ്റ്ററുകളും വിന്യസിച്ചതായി ദക്ഷിണ കൊറിയയുടെ നാഷണല്‍ ഫയര്‍ ഏജന്‍സി അറിയിച്ചു. അപകടത്തിനു പിന്നാലെ മുവാന്‍ വിമാനത്താവളത്തിലെ എല്ലാ വിമാന സര്‍വീസുകളും താത്ക്കാലികമായി നിര്‍ത്തിവെച്ചിട്ടുണ്ട്.വിമാനത്തിലെ യാത്രക്കാരില്‍ 173 പേരും ദക്ഷിണ കൊറിയന്‍ പൗരന്‍മാരാണ്. രണ്ടുപേര്‍ തായ്‌ലന്‍ഡ് സ്വദേശികളും.

The Jeju Air flight 7C2216 from Bangkok crashed during landing at Muan International Airport in South Korea.

Leave a Reply

Your email address will not be published. Required fields are marked *