March 25, 2026

അണ്ണാ സര്‍വകലാശാല കാമ്പസില്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് സംഭവത്തില്‍ സ്വന്തം ശരീരത്തില്‍ ചാട്ടവാര്‍ കൊണ്ടടിച്ച് പ്രതിഷേധിച്ച് അണ്ണാമലൈ.

  • December 27, 2024
  • 0 min read
അണ്ണാ സര്‍വകലാശാല കാമ്പസില്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് സംഭവത്തില്‍ സ്വന്തം ശരീരത്തില്‍ ചാട്ടവാര്‍ കൊണ്ടടിച്ച് പ്രതിഷേധിച്ച് അണ്ണാമലൈ.

ചെന്നൈ : അണ്ണാ സര്‍വകലാശാല കാമ്പസില്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് സംഭവത്തില്‍ സ്വന്തം ശരീരത്തില്‍ ചാട്ടവാര്‍ കൊണ്ടടിച്ച് പ്രതിഷേധിച്ച് തമിഴ്‌നാട്ടിലെ ബിജെപി അധ്യക്ഷന്‍ കെ.അണ്ണാമലൈ. പ്രതിഷേധത്തിന്റെ ഭാഗമായുള്ള 48 ദിവസത്തെ വ്രതം ആരംഭിക്കുന്നതിന് മുന്നോടിയായാണ് അണ്ണാമലൈ സ്വയം ‘ശിക്ഷിച്ചത്‌’. പച്ച നിറത്തിലുള്ള മുണ്ടുടുത്ത് സ്വന്തം വീടിന് മുന്നിലായിരുന്നു അണ്ണാമലൈയുടെ പ്രതിഷേധം. വ്രതത്തിനുശേഷം തമിഴ്‌നാട്ടിലെ പ്രധാന മുരുക ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തും.ഡിഎംകെ സര്‍ക്കാര്‍ ഭരണത്തില്‍നിന്ന് വീഴുംവരെ ചെരുപ്പ് ഉപയോഗിക്കില്ലെന്ന് കഴിഞ്ഞ ദിവസം അണ്ണാമലൈ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ചാട്ടവാര്‍ കൊണ്ട് ആറു തവണ ശരീരത്തിലടിച്ചത്. അണ്ണാമലൈ ആദ്യം പ്രാര്‍ഥിക്കുന്നതും പിന്നീട് അടിക്കുന്നതും വീഡിയോയില്‍ കാണാം. ചുറ്റും പ്ലക്കാര്‍ഡ് പിടിച്ച് ബിജെപി പ്രവര്‍ത്തകര്‍ നില്‍ക്കുന്നുണ്ടായിരുന്നു. ചാട്ടവാര്‍ അടി പുരോഗമിക്കുന്നതിനിടയില്‍ ഇതില്‍ ഒരു പ്രവര്‍ത്തകന്‍ ഓടിയെത്തി അണ്ണാമലൈ തടയുന്നതും പിന്നീട് കെട്ടിപ്പിടിക്കുന്നതും വീഡിയോയില്‍ കാണാം.ഡിസംബര്‍ 23ന് രാത്രി എട്ടിനാണ് അണ്ണാ സര്‍വകലാശാല കാംപസില്‍വെച്ച് രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനി ക്രൂരപീഡനത്തിന് ഇരയായത്. രണ്ടുപേര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ വലിച്ചിഴച്ച് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് യുവതിയുടെ മൊഴി. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ മര്‍ദിച്ച് അവശനാക്കിയതിന് ശേഷമായിരുന്നു ക്രൂരപീഡനം.സംഭവത്തില്‍, ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കോട്ടൂര്‍പുരം സ്വദേശി ജ്ഞാനശേഖരന്‍(37) ആണ് അറസ്റ്റിലായത്. വഴിയോരത്ത് ബിരിയാണി കച്ചവടം നടത്തുന്നയാളാണ് ജ്ഞാനശേഖരന്‍. ഇയാള്‍ക്കെതിരേ കോട്ടൂര്‍പുരം പോലീസ് സ്റ്റേഷനില്‍ വേറേയും കേസുകളുണ്ട്. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *