February 5, 2026

ഹോട്ടലിലേക്ക് നിയന്ത്രണം വിട്ട് വാൻ ഇടിച്ചുകയറി അപകടം.

  • December 27, 2024
  • 0 min read
ഹോട്ടലിലേക്ക് നിയന്ത്രണം വിട്ട് വാൻ ഇടിച്ചുകയറി അപകടം.

അപകടത്തില്‍ ഡ്രൈവർക്ക് പരിക്ക്

റിപ്പോർട്ട്‌ അനീഷ് ചുനക്കര

കോഴിക്കോട് നരിക്കുനി നെല്ല്യേരിത്താഴം ജംഗ്ഷനില്‍ ഇന്ന് പുലർച്ചെ അഞ്ചരയോടെയായിരുന്നു സംഭവം.

അപകടത്തില്‍ ഡ്രൈവർക്ക് പരിക്കേറ്റു. നരിക്കുനിയില്‍ നിന്നും പൂനൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ചളിക്കോട് സ്വദേശി സഞ്ചരിച്ച മഹീന്ദ്ര മാക്‌സിമോ വാനാണ് അപകടത്തില്‍പ്പെട്ടത്. ഇടിയുടെ ആഘാതത്തില്‍ ഹോട്ടലിന്റെ മുൻവശം തകർന്നു.

ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് സൂചന. പരിക്കേറ്റ ഡ്രൈവറെ കോഴിക്കോട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഹോട്ടല്‍ തുറക്കുന്നതിന് മുൻപാണ് അപകടം സംഭവിച്ചത്. വലിയൊരു അപകടമാണ് ഒഴിവായതെന്നാണ് നാട്ടുകാർ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *