February 5, 2026

വയനാട് ഡിസിസി ട്രഷറര്‍ എന്‍എം വിജയനെയും മകനെയും വിഷം കഴിച്ച നിലയില്‍

  • December 25, 2024
  • 0 min read
വയനാട് ഡിസിസി ട്രഷറര്‍ എന്‍എം വിജയനെയും മകനെയും വിഷം കഴിച്ച നിലയില്‍

വയനാട് ഡിസിസി ട്രഷറര്‍ എന്‍എം വിജയനെയും മകനെയും വിഷം കഴിച്ച നിലയില്‍ കണ്ടെത്തി. ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. വീട്ടിനുള്ളിലാണ് ഇരുവരെയും ഗുരുതരാവസ്ഥയിൽ കണ്ടെത്തിയത്. ഇളയമകന്‍ ജിജേഷും വിഷം അകത്തുചെന്ന നിലയിലായിരുന്നു. വാഹനാപകടത്തിൽ പരിക്കേറ്റതിനെ തുടർന്ന് ശാരീരിക ബുദ്ധിമുട്ടുകളുള്ള ആളാണ്‌ ഇദ്ദേഹം. പരസഹായമില്ലാതെ കാര്യങ്ങളൊന്നും ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയിലായിരുന്നു.വിഷം കഴിച്ച നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് ഇരുവരെയും ഉടന്‍ തന്നെ ബത്തേരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാൽ ആരോഗ്യനില വഷളായതിനെ തുടർന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. നിലവിൽ ഐസിയുവിലുള്ള ഇരുവരുടെയും നില ഗുരുതരമായി തുടരുകയാണ്. അപകടനില തരണം ചെയ്തിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *