March 25, 2026

സൂറത്തിന് സമീപം സൗരാഷ്ട്ര എക്‌സ്പ്രസിൻ്റെ നാല് കോച്ചുകൾ പാളം തെറ്റി

  • December 25, 2024
  • 1 min read
സൂറത്തിന് സമീപം സൗരാഷ്ട്ര എക്‌സ്പ്രസിൻ്റെ നാല് കോച്ചുകൾ  പാളം തെറ്റി

സൂറത്തിന് സമീപം സൗരാഷ്ട്ര എക്‌സ്പ്രസിൻ്റെ നാല് കോച്ചുകൾ പാളം തെറ്റി. അപകടം ഒഴിവായത് തലനാരിഴക്ക്.സൂറത്ത് : സൂറത്ത് കിം സ്റ്റേഷന് സമീപം ദാദർ-പോർബന്ദർ സൗരാഷ്ട്ര എക്‌സ്പ്രസ് ട്രെയിനിൻ്റെ നാല് കോച്ചുകൾ പാളം തെറ്റി.റെയിൽവേ ഉദ്യോഗസ്ഥനാണ് വിവരം നൽകിയത്.കമ്പാർട്ടുമെൻ്റ് നിറയെ യാത്രക്കാർ ഉണ്ടായിരുന്നുവെങ്കിലും ട്രെയിനിൻ്റെ വേഗം കുറവായതിനാൽ വൻ അപകടം ഒഴിവായി.കാലങ്ങളായി തുടരുന്ന ഇത്തരം സംഭവങ്ങൾ കാരണം തീവണ്ടിയിൽ യാത്ര ചെയ്യുമ്പോൾ ആളുകളുടെ സുരക്ഷയെ കുറിച്ച് വലിയ ചോദ്യമാണ് ഉയരുന്നത്. ദരിദ്രരും ഇടത്തരക്കാരുമാണ് ഇന്ത്യൻ റെയിൽവേയിൽ കൂടുതലും യാത്ര ചെയ്യുന്നത്. അടിക്കടി ഉണ്ടാകുന്ന ഇത്തരം സംഭവങ്ങൾ ജനങ്ങൾക്കിടയിൽ ഭീതിയുടെ അന്തരീക്ഷം സൃഷ്ടിച്ചിരിക്കുകയാണ്.

GNM

Leave a Reply

Your email address will not be published. Required fields are marked *