February 5, 2026

എം.ടിയുടെ നില ഗുരുതരമായി തുടരുന്നു :മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് ആശുപത്രി അധികൃതര്‍

  • December 24, 2024
  • 0 min read
എം.ടിയുടെ നില ഗുരുതരമായി തുടരുന്നു :മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് ആശുപത്രി അധികൃതര്‍

കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സാഹിത്യകാരന്‍ എംടി വാസുദേവന്‍ നായരുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. മരുന്നുകളോട് നേരിയ രീതിയില്‍ പ്രതികരിക്കുന്നുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. കാര്‍ഡിയോളജി ഡോക്ടേഴ്‌സിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘത്തിന്റെ നിരീക്ഷണത്തിലാണ് എംടി.

ശ്വാസതടസത്തെ തുടര്‍ന്ന് കഴിഞ്ഞ 15നാണ് എം.ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നാലെ ഹൃദയാഘാതം ഉണ്ടാകുകയും ആരോഗ്യനില വഷളാകുകയുമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *