വെള്ളാപ്പളളിയുടെ ഉന്നം ഒരു വെടിക്ക് മൂന്ന് പക്ഷി
രമേശ് ചെന്നിത്തലയെ പുകഴ്ത്തിയും വി.ഡി സതീശനെ തറ അടിച്ചുംവെളളാപ്പളളി കേൺഗ്രസിൽ അന്തഛിദ്രം മുർച്ചി പ്പിക്കാൻ ശ്രമിക്കുകയാണ്
റിപ്പോർട്ട് വിദ്യാസാഗർ
വെള്ളാപ്പളളിയുടെ ഉന്നം ഒരു വെടിക്ക് മൂന്ന് പക്ഷി രമേശ് ചെന്നിത്തലയെ പുകഴ്ത്തിയും വി.ഡി സതീശനെ തറ അടിച്ചുംവെളളാപ്പളളി കേൺഗ്രസിൽ അന്തഛിദ്രം മുർച്ചിപ്പിക്കാൻ ശ്രമിക്കുകയാണ്; അല്ലാതെ രമേശ് ചെന്നിത്തലയോടുള്ള പ്രതിപത്തിയല്ല. എൽ ഡി എഫ്മൂന്നാം തവണയും അധികാരത്തിലെത്തിയാൽ പത്ത് കൊല്ലക്കാലമായി തനിക്കെതിരെ കേരളത്തിലെ വിവിധ കോടതികളിലും പോലീസ് സ്റ്റേഷനിലും ഉളള കേസുകൾ ഒരഞ്ച് കൊല്ലക്കാലം കൂടിശിതീകരണിയിൽ വക്കാൻ കഴിഞ്ഞേക്കും എന്നതാണ് ഒന്നാമത്തെ ഉന്നം.യുഡിഫ്ന്റെ സാധ്യതകൾ മങ്ങുന്നു എന്ന് കണ്ടാൽ യുഡിഫ്നെ തുണക്കുന്ന കുറെ ഹിന്ദു വിഭാഗങ്ങളും ഒരു ഭാഗം കൃസ്ത്യൻ വോട്ടർ ന്മാരും ബിജെപി യിലേക്ക്തിരിയുവാനും, ബിജെപി ക്ക് ഏതാനും സീറ്റുകൾ ലഭിക്കാനും ഉളള സാധ്യത ഊരിത്തിരിഞ്ഞാൽ അതും തന്റെ കൂടി നേട്ടമാണെന്ന് ഡൽഹിയിലെ ബിജെപി നേതാക്കൻമാരുടെ മുൻപിൽ മേനി നടിക്കാൻ കഴിയും, ഭാര്യയേയും പുത്രനേയും ബിജെപി യുടെതേര് തെളിക്കാൻ നിയോഗിച്ചിരിക്കുകയാണല്ലോ. മുന്നാമത്തെ ഉന്നം, അഥവാ യുഡിഫ്നെ കലക്കാനുളള ശ്രമം വിജയിക്കാതെകോൺഗ്രസ് മുന്നണി അധികാരത്തിൽ വന്നാൽ താൻ ശത്രുപക്ഷത്ത് നിർത്തിയരിക്കുന്ന കെ.സി.വേണുഗോപാലും, വി.ഡി. സതീശനും മുഖ്യമന്ത്രിയാകുന്നത് തടയാൻ നാല് മുഴം മുമ്പേ എറിഞ്ഞ് നോക്കാം. കാഞ്ഞ കുബുദ്ധി.

