വടകര കരിമ്പനപ്പാലത്ത് വാഹനത്തില്‍ രണ്ടു പേര്‍ മരിച്ച നിലയില്‍.
കോഴിക്കോട്: ദേശീയപാതയില്‍ വടകര കരിമ്പനപ്പാലത്ത് വാഹനത്തില്‍ രണ്ടു പേര്‍ മരിച്ച നിലയില്‍. കാരവനിലാണ് രണ്ടു പുരുഷന്‍മാരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരിച്ചത് മലപ്പുറം സ്വദേശികള്‍ ആണെന്ന് സൂചന. സംഭവസ്ഥലത്ത് പൊലീസ് പരിശോധന നടത്തുകയാണ്. ഒരാള്‍ കാരവന്റെ പടിയിലും മറ്റൊരാള്‍ ഉള്ളിലും മരിച്ചു കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. വാഹനം ഏറെ സമയമായി റോഡില്‍ നിര്‍ത്തിയിട്ടിരുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരാണ് വിവരം പൊലീസിന് അറിയിച്ചത്. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.




