അയ്യപ്പ വിഗ്രഹത്തിൽ ചാര്‍ത്താനുള്ള തങ്കഅങ്കിയും വഹിച്ചുള്ള രഥഘോഷയാത്ര ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്നും പുറപ്പെട്ടു
മണ്ഡലവിളക്കിന് ശബരിമലയിൽ അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തങ്ക അങ്കി രഥഘോഷയാത്ര ആറൻമുള പാർഥസാരഥി ക്ഷേത്രത്തിൽ നിന്നും പുറപ്പെട്ടു. ചിത്തിര തിരുനാൾ മഹാരാജാവ് ശബരിമല നടക്ക് വച്ച 453 പവൻ തങ്കത്തിൽ നിർമിച്ച അങ്കിയാണ് മണ്ഡല പൂജക്ക് അയ്യപ്പന് ചാർത്താൻ ഘോഷയാത്രയായി കൊണ്ടുവരുന്നത്. ഇത് സൂക്ഷിച്ചിട്ടുള്ളത് ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലാണ്. രാവിലെ ഏഴ് മണിയോടെയാണ് ഘോഷയാത്ര പുറപ്പെട്ടത്. ഘോഷയാത്ര 25 ന് പകൽ 1.30 തോടെ പമ്പയിലെത്തും.




