March 14, 2026

വെൺമണി സ്വദേശിയായ യുവാവ് പന്തളത്ത് അപകടത്തിൽ മരിച്ച സംഭവം:യുവാവിൻ്റെ പിതാവും 3 വർഷം മുമ്പ് അപകടത്തിൽ മരിച്ചത് കൊട്ടാരക്കരയിൽ.

  • December 21, 2024
  • 0 min read
വെൺമണി സ്വദേശിയായ യുവാവ് പന്തളത്ത് അപകടത്തിൽ മരിച്ച സംഭവം:യുവാവിൻ്റെ പിതാവും 3 വർഷം മുമ്പ് അപകടത്തിൽ മരിച്ചത്  കൊട്ടാരക്കരയിൽ.

ഇരിങ്ങാലക്കുടയിൽ നിന്നു കൊട്ടാരക്കരയിലേക്ക് വന്ന കെ.എസ്.ആർ.ടി.സി ബസാണ് ബൈക്കിൽ ഇടിച്ചത്.

റിപ്പോർട്ട്‌ അനീഷ് ചുനക്കര

വെൺമണി സ്വദേശിയായ യുവാവ് പന്തളത്ത് അപകടത്തിൽ മരിച്ച സംഭവം.യുവാവിൻ്റെ പിതാവും 3 വർഷം മുമ്പ് അപകടത്തിൽ മരിച്ചത് കൊട്ടാരക്കരയിൽ.മരിച്ചത് ഹിന്ദുസ്ഥാൻ ലാറ്റക്സിലെ ജീവനക്കരൻ ആണ്.എം.സി റോഡിൽ പന്തളം കുരമ്പാലയിൽ കെ.എസ്.ആർ.ടി.സി സൂപ്പർ ഫാസ്റ്റ‌് ബസിടിച്ചു ബൈക്ക് യാത്രികൻ മരിച്ചു.ചെങ്ങന്നൂർ വെൺമണി പ്ലാവിളകിഴക്കേതിൽ പരേതനായ വിജയൻ്റെ മകൻ അർജുൻ വിജയനാ(21)ണ് മരിച്ചത്. ശനിയാഴ്ച്‌ച ഉച്ചയ്ക്ക് ഒരു മണിയോടെ എം.സി റോഡിൽ കുരമ്പാല ശ്രീചിത്രോദയം വായനശാലയ്ക്ക് സമീപമായിരുന്നു അപകടം.തിരുവനന്തപുരത്ത് അഞ്ചിയൂർക്കോണത്ത് ഇപ്പോൾ താമസിക്കുന്ന വീട്ടിൽ നിന്നു വെൺമണിയിലേക്ക് വരികയായിരുന്നു അർജുൻ. ഇരിങ്ങാലക്കുടയിൽ നിന്നു കൊട്ടാരക്കരയിലേക്ക് വന്ന കെ.എസ്.ആർ.ടി.സി ബസാണ് ബൈക്കിൽ ഇടിച്ചത്. ഗുരുതരമായി പരിക്കേറ്റ അർജുനെ പന്തളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.2021 ഏപ്രിലിൽ, കൊട്ടാരക്കര പുത്തൂരിൽ വച്ചു ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അർജുൻറെ അച്ഛൻ വിജയൻ മരിച്ചിരുന്നു. അമ്മ ശ്രീലേഖയും അർജുനും തിരുവനന്തപുരത്ത് ഹിന്ദുസ്‌ഥാൻ ലാറ്റക്സിലാണ് ജോലി ചെയ്‌തിരുന്നത്. സഹോദരൻ അശ്വിൻ. സംസ്കാരം പിന്നീട്.

Leave a Reply

Your email address will not be published. Required fields are marked *