February 5, 2026

നാട്ടിലേക്കുള്ള യാത്രയില്‍ സൈനികനെ കാണാതായെന്ന പരാതിയുമായി കുടുംബം

  • December 21, 2024
  • 0 min read
നാട്ടിലേക്കുള്ള യാത്രയില്‍ സൈനികനെ കാണാതായെന്ന പരാതിയുമായി കുടുംബം

നാട്ടിലേക്ക് വരികയാണെന്ന് അമ്മയെ വിളിച്ച്‌ അറിയിക്കുകയും ചെയ്തിരുന്നു.

കോഴിക്കോട് എരഞ്ഞിക്കല്‍ കണ്ടംകുളങ്ങര ചെറിയകാരംവള്ളി സുരേഷിന്റെ മകന്‍ വിഷ്ണുവിനെ കഴിഞ്ഞ ബുധനാഴ്ച മുതല്‍ കാണാനില്ലെന്ന് കാണിച്ചാണ് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയത്.

നാട്ടിലേക്ക് വരികയാണെന്ന് അമ്മയെ വിളിച്ച്‌ അറിയിക്കുകയും ചെയ്തിരുന്നു.

പൂണെയിലെ ആര്‍മി സപ്പോര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് അവധിയെടുത്ത് നാട്ടിലേക്ക് പുറപ്പെട്ടതാണ് വിഷ്ണു. ചൊവ്വാഴ്ച വീട്ടിലേക്ക് വിളിച്ചപ്പോള്‍ കണ്ണൂരില്‍ എത്തിയെന്നാണ് പറഞ്ഞത്. എന്നാല്‍ രാത്രി വൈകിയും കാണാഞ്ഞതിനെ തുടര്‍ന്ന് ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.

എന്നാല്‍ ഫോണ്‍ നമ്ബര്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തില്‍ വിഷ്ണുവിന്‍റെ ഫോണ്‍ ലൊക്കേഷന്‍ പൂണെയില്‍ തന്നെയാണെന്നാണ് പൊലീസിന് ലഭിച്ച വിവരം. എടിഎം കാര്‍ഡില്‍ നിന്ന് 15,000 രൂപ പിന്‍വലിച്ചതായും കണ്ടെത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *