February 5, 2026

കാഞ്ഞിരപ്പള്ളിയില്‍ ശബരിമല തീർത്ഥാടകരുടെ വാഹനം അപകടത്തില്‍പെട്ടു:അപകടത്തില്‍ 5 പേർക്ക് പരിക്ക്

  • December 21, 2024
  • 0 min read
കാഞ്ഞിരപ്പള്ളിയില്‍ ശബരിമല തീർത്ഥാടകരുടെ വാഹനം അപകടത്തില്‍പെട്ടു:അപകടത്തില്‍ 5 പേർക്ക് പരിക്ക്

ആന്ധ്രാ സ്വദേശികള്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍പെട്ടത്

റിപ്പോർട്ട്‌ അനീഷ് ചുനക്കര

കാഞ്ഞിരപ്പള്ളിയില്‍ ശബരിമല തീർത്ഥാടകരുടെ വാഹനം അപകടത്തില്‍പെട്ടു..ആന്ധ്രാ സ്വദേശികള്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍പെട്ടത്.അപകടത്തില്‍ 5 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ആന്ധ്രയിലെ പ്രകാശം സ്വദേശികളായ മണികണ്ഠൻ (28), ആത്തേ ശ്രീനിവാസലു (45), ശ്രീമൻ നാരായണ (38) ഇദ്ദേഹത്തിൻ്റെ മകള്‍ ലക്ഷ്മി റിഷിത (10), ഡ്രൈവർ ലക്ഷ്മി റെഡ്ഢി എന്നിവർക്കാണ് പരിക്കേറ്റത്.ഇന്ന് ഉച്ചയോട് കൂടിയാണ് അപകടം ഉണ്ടായത്. കാഞ്ഞിരപ്പള്ളി ജംഗ്ഷന് സമീപം നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിലേക്ക് തീർത്ഥാടക സംഘത്തിന്റെ കാർ ഇടിക്കുകയായിരുന്നു. പെണ്‍കുട്ടിയടക്കം 5 പേരാണ് കാറിലുണ്ടായിരുന്നത്. ഇവരുടെ പരിക്ക് ഗുരുതരമല്ല എന്നാണ് വിവരം. 5 പേരെയും താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാർ നിയന്ത്രണം വിട്ട് ലോറിക്ക് പിന്നിലേക്ക് ഇടിച്ചു കയറുകയായിരുന്നു എന്ന് നാട്ടുകാരും പറയുന്നു. നാട്ടുകാരും ഒപ്പം ഫയർഫോഴ്സും ചേർന്നാണ് കാറില്‍ നിന്നും ആളുകളെ പുറത്തിറക്കി ആശുപത്രിയിലെത്തിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *