March 25, 2026

കാറിന് മുകളിലേക്ക് കണ്ടെയ്‌നര്‍ ലോറി മറിഞ്ഞ് രണ്ടുകുട്ടികളടക്കം ആറുപേര്‍ക്ക് ദാരുണാന്ത്യം.

  • December 21, 2024
  • 1 min read
കാറിന് മുകളിലേക്ക് കണ്ടെയ്‌നര്‍ ലോറി മറിഞ്ഞ് രണ്ടുകുട്ടികളടക്കം ആറുപേര്‍ക്ക് ദാരുണാന്ത്യം.

അവധിക്കാലം ആഘോഷിക്കാന്‍ പോയവര്‍ സഞ്ചരിച്ച വോള്‍വോ കാറാണ് അപകടത്തില്‍പ്പെട്ടത്

ബെംഗളൂരു: കാറിന് മുകളിലേക്ക് കണ്ടെയ്‌നര്‍ ലോറി മറിഞ്ഞ് രണ്ടുകുട്ടികളടക്കം ആറുപേര്‍ക്ക് ദാരുണാന്ത്യം. ബെംഗളൂരു റൂറലിലെ നീലമംഗലയ്ക്ക് സമീപം ദേശീയപാത 48-ലാണ് അപകടമുണ്ടായത്. വിജയപുരയിലേക്ക് അവധിക്കാലം ആഘോഷിക്കാന്‍ പോയവര്‍ സഞ്ചരിച്ച വോള്‍വോ കാറാണ് അപകടത്തില്‍പ്പെട്ടത്. വ്യവസായിയായ വിജയനപുര സ്വദേശി ചന്ദ്രാം യോഗപ്പ (48) ഗൗരഭായ് (42) വിജയലക്ഷ്മി (36) ഗാന്‍ (16) ദീക്ഷ (12), ആര്യ (6) എന്നിവരാണ് മരിച്ചത്.ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് അപകടമുണ്ടായത്. ബെംഗളൂരുവില്‍ നിന്ന് തുമകുരുവിലേക്ക് പോകുകയായിരുന്നു കണ്ടെയ്‌നര്‍ ലോറി. സംഭവ ത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: ‘കാറും ലോറിയും ഒരേ ദിശയിലായിരുന്നു സഞ്ചരിച്ചിരുന്നത്. ഇതിനിടെ മറ്റൊരു ട്രക്കുമായി കണ്ടെയ്‌നര്‍ ലോറി കൂട്ടിയിടിച്ചു. രണ്ടു ട്രക്കുകളും മറിഞ്ഞു. എന്നാല്‍ കണ്ടെയ്‌നര്‍ ലോറി കാറിന് മുകളിലേക്കാണ് മറിഞ്ഞത്. കാറിലുണ്ടായിരുന്ന ആറുപേരും സംഭവ സ്ഥലത്ത് വെച്ചുതന്നെ മരിച്ചതായാണ് വിവരം.ക്രെയിനുംമറ്റും ഉപയോഗിച്ചാണ് കണ്ടെയ്‌നര്‍ ലോറി കാറിന് മുകളില്‍നിന്ന് മാറ്റിയത്. മൃതദേഹങ്ങള്‍ നീലമംഗല സര്‍ക്കാര്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *