March 23, 2026

കൊല്ലത്ത് വിദ്യാർത്ഥിയുടെ മരണം :അപകടത്തിന്റെ സി സി ടിവി ദൃശ്യങ്ങൾ പുറത്ത്

  • December 21, 2024
  • 0 min read
കൊല്ലത്ത്   വിദ്യാർത്ഥിയുടെ മരണം :അപകടത്തിന്റെ സി സി ടിവി ദൃശ്യങ്ങൾ പുറത്ത്

സഹപാഠികളായ മൂന്നു വിദ്യാർഥികൾ സഞ്ചരിച്ച സ്കൂട്ടർ റോഡരികിൽ നിർത്തിയിട്ടിരുന്ന ടിപ്പർ ലോറിക്ക് പിന്നിൽ ഇടിച്ചായിരുന്നു അപകടം.

കൊല്ലത്ത് വിദ്യാർഥി അപകടത്തിൽ മരിച്ചതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. മൈലാപ്പൂരിലെ ലയാ മിൽക്കിന് സമീപമുണ്ടായ അപകടത്തിൽ കൂട്ടിക്കട ചക്കാലയിൽ ഷാജഹാന്റെ മകൻ പതിനേഴുകാരനായ ഫൈസലാണ് മരിച്ചത്. സഹപാഠികളായ മൂന്നു വിദ്യാർഥികൾ സഞ്ചരിച്ച സ്കൂട്ടർ റോഡരികിൽ നിർത്തിയിട്ടിരുന്ന ടിപ്പർ ലോറിക്ക് പിന്നിൽ ഇടിച്ചായിരുന്നു അപകടം. ഇന്നലെ രാത്രിയോടെയാണ് അപകടം ഉണ്ടായത്.പരുക്കേറ്റ ഒപ്പം ഉണ്ടായിരുന്ന രണ്ടു വിദ്യാർഥികൾ ആശുപത്രിയിൽ നിലവിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. എകെഎം ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത്.സ്കൂട്ടർ നിയന്ത്രണം വിട്ട് ലോറിക്ക് പിന്നിലേക്ക് ഇടിച്ച് കയറുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *