February 5, 2026

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം ; വരുംദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

  • December 17, 2024
  • 0 min read
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം ; വരുംദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

തെക്കൻ ബംഗാൾ ഉൾക്കടലിന്‍റെ മധ്യഭാഗത്തായി രൂപപ്പെട്ട ന്യൂനമർദ്ദം ശക്തിയാർജ്ജിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്. ന്യൂനമർദ്ദം അടുത്ത രണ്ടു ദിവസത്തിനുള്ളിൽ കൂടുതൽ ശക്തിപ്രാപിച്ചു തമിഴ്നാട് തീരത്തേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. തെക്കു കിഴക്കൻ അറബിക്കടലിനു മുകളിൽ ചക്രവാതച്ചുഴിയും സ്ഥിതിചെയ്യുന്നുണ്ട്. വരുംദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്.ഇന്ന് മധ്യ തെക്കൻ കേരളത്തിലാണ് മഴയ്ക്ക് സാധ്യതയുള്ളത്. നാളെ മുതൽ എല്ലാ ജില്ലകളിലും മഴ ലഭിക്കുമെന്നാണ് പ്രവചനം. എന്നാൽ എവിടെയും ശക്തമായ മഴയ്ക്ക് സാധ്യതയില്ലെന്നാണ് നിലവിലെ മുന്നറിയിപ്പ്.

Leave a Reply

Your email address will not be published. Required fields are marked *