ചെറിയനാട് മാമ്പള്ളിപ്പടി ടെംപിൾ റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് നാട്ടുകാർ
ചെങ്ങന്നൂർ :ചെറിയനാട്മാ,മ്പള്ളിപ്പടി ടെംപിൾ റോഡ് ഇരുവശവും കാടുകയറി ഇഴജന്തുക്കളുടെ ആവാസകേന്ദ്രമായിരിക്കുന്നു. സമീപത്തു കൂടി കനാൽ കടന്നുന്നുപോകുന്നഈ റോഡിന്റെ വശങ്ങളിൽ ഒരാൾ പൊക്കം പുല്ല് കയറിയതിനാൽ കനാൽ കാണാനില്ലാത്ത സ്ഥിതിയാണ്.ചെറിയനാട് ബാലസുബ്രഹ്മണ്യ സ്വാമി ക്ഷേത്രം, ദേവസ്വംബോർഡ് ഹയർ സെക്കന്ററി, സെന്റ് ജോസഫ് സ്കൂൾ എന്നിവടേക്കുള്ള വിദ്യാർത്ഥികളും, യാത്രക്കാരും ദിനം പ്രതി യാത്ര ചെയ്യുന്ന റോഡാണിത്. കൂടാതെ റെയിൽവേ ഗേറ്റ് അടച്ചു കഴിഞ്ഞാൽ അടിപ്പാത വഴി സഞ്ചരിക്കുവാൻ കഴിയുന്ന, ജനങ്ങൾ ആശ്രയിക്കുന്ന റോഡിന്റെ അവസ്ഥയിൽ ആകെ ബുദ്ധിമുട്ട് അനുഭവിക്കുന്നു . കാടു വെട്ടിത്തെളിച്ചു സഞ്ചാര്യ യോഗ്യമാക്കുവാൻ നടപടി സ്വീകരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.
റിപ്പോർട്ട് അനീഷ് ചുനക്കര
