May 15, 2026

റാന്നിയിൽ യുവാവിനെ കാര്‍ ഇടിപ്പിച്ച് കൊലപ്പെടുത്തിയ കേസ്: പ്രതികൾ പിടിയിൽ.

  • December 16, 2024
  • 0 min read
റാന്നിയിൽ യുവാവിനെ കാര്‍ ഇടിപ്പിച്ച് കൊലപ്പെടുത്തിയ കേസ്: പ്രതികൾ പിടിയിൽ.

റാന്നി ചേത്തയ്ക്കൽ സ്വദേശികളായ അരവിന്ദ്, ശ്രീക്കുട്ടൻ, അജോ എന്നിവരാണ് പിടിയിലായത്

റാന്നി മക്കപ്പുഴയില്‍ യുവാവിനെ കാര്‍ ഇടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികൾ പിടിയിൽ. എറണാകുളത്തു നിന്നാണ് മൂന്നു പേരെയും പിടികൂടിയത്. റാന്നി ചേത്തയ്ക്കൽ സ്വദേശികളായ അരവിന്ദ്, ശ്രീക്കുട്ടൻ, അജോ എന്നിവരാണ് പിടിയിലായത്. ഇന്നലെ രാത്രി എട്ടുമണിക്കായിരുന്നു സംഭവം. അമ്പാടി സുരേഷ് ആണ് കൊല്ലപ്പെട്ടത്. ബിവറേജിന് സമീപം പാര്‍ക്കിങ്ങിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതത്തിലേക്ക് നയിച്ചത്.ഇന്നലെ രാത്രി റാന്നിയിലെ ബിവറേജസ് കോര്‍പ്പറേഷന് മുന്നില്‍ തര്‍ക്കമുണ്ടായി. ഇതേത്തുടര്‍ന്ന് രണ്ടുകൂട്ടര്‍ തമ്മില്‍ അടിപിടിയുമുണ്ടായി. ഇതിനു പിന്നാലെ യുവാവിനെ കാര്‍ ഇടിച്ചു കൊലപ്പെടുത്തുകയായിരുന്നു. ആദ്യം അപകടമരണമാണെന്നായിരുന്നു പൊലീസിന്റെ വിലയിരുത്തല്‍. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് അടിപിടിയുടെ വൈരാഗ്യത്തില്‍ കാര്‍ ഇടിപ്പിച്ചതാണെന്ന് പൊലീസ് കണ്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *