March 25, 2026

കമ്പ്യൂട്ടർ ഓപ്പറേറ്ററായി ജോലിയിൽ തുടരുന്നതിനുള്ള ബുദ്ധിമുട്ട്: സ്വന്തം വിരലുകൾ മുറിച്ച് യുവാവ്.

  • December 15, 2024
  • 1 min read
കമ്പ്യൂട്ടർ ഓപ്പറേറ്ററായി ജോലിയിൽ തുടരുന്നതിനുള്ള ബുദ്ധിമുട്ട്: സ്വന്തം വിരലുകൾ മുറിച്ച് യുവാവ്.

സൂറത്ത് : കമ്പ്യൂട്ടർ ഓപ്പറേറ്ററായി ജോലിയിൽ തുടരുന്നതിനുള്ള ബുദ്ധിമുട്ട് മൂലം സ്വന്തം വിരലുകൾ അറുത്തുമാറ്റി പ്രതിഷേധിച്ചിരിക്കുകയാണ് ഒരു യുവാവ്.വരച്ച മിനി ബജാർ ആസ്ഥാനമായുള്ള അനഭ് ജെംസ് പ്രൈവറ്റ് ലിമിറ്റഡിൽ കമ്പ്യൂട്ടർ ഓപ്പറേറ്ററായി ജോലി ചെയ്യുന്ന സൂറത്തിലെ കതർഗാം പ്രദേശത്തെ താമസക്കാരനായ മയൂർ തർപര യാണ് സ്വന്തം വിരലുകൾ അറുത്തു മാറ്റിയത്.ഡിസംബർ 8ന് രാത്രി മോട്ടോർ സൈക്കിളിൽ അംറോളി വേദാന്ത് സർക്കിളിൽ നിന്ന് വരിയാവിനടുത്തുള്ള റിഗ്നർ റോഡിൽ എത്തി രാത്രി 10 മണിയോടെ നാല് വിരലുകൾ മുറിച്ചുമാറ്റി സുഹൃത്തിനെ വിളിച്ച് വിവരം പറയുകയായിരുന്നു.തുടർന്ന് സുഹൃത്ത്, കിരൺ ആശുപത്രിയിൽ മയൂറിനെ കൊണ്ടുപോകുകയും ആശുപത്രി അധികൃതർ പോലീസിൽ വിവരം അറിയിക്കുകയും ആയിരുന്നു.പോലീസ് മയൂറിനെ ചോദ്യം ചെയ്തപ്പോൾ ഏതോ അജ്ഞാതർ തന്നെ ആക്രമിച്ച് വിരലുകൾ മുറിച്ച് മാറ്റിയതാണെന്ന് മയൂർ ആദ്യം കള്ളം പറയുകയും തുടർന്ന് കർശനമായ ചോദ്യം ചെയ്യലിൽ സത്യം പറയുകയും ആയിരുന്നു.ബന്ധുവിൻ്റെ ഉടമസ്ഥതയിലുള്ള കമ്പ്യൂട്ടർ സ്ഥാപനത്തിൽ ജോലിചെയ്തു വരികയായായിരുന്ന മയൂർ പഠിച്ചത് ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷനിൽ എൻജിനീയറിങ് ബിരുദമാണ്.കമ്പ്യൂട്ടർ ഓപ്പറേറ്ററായി ജോലിയിൽ തുടരാൻ മയൂരിന് താൽപ്പര്യമില്ലായിരുന്നു.വീട്ടുകാരോട് ഇതേ പറ്റി സൂചിപ്പിച്ചപ്പോൾ അവർ ജോലിയിൽ തുടരാൻ നിർദേശിച്ചു.കൂടാതെ സ്ഥാപനത്തിലെ ഉടമ സ്വന്തം ബന്ധുവായതിനാൽ ഉടമയോട് ഇത് നേരിട്ട് പറയാനും കഴിഞ്ഞില്ല.അതിനാലാണ് തന്റെ വിരലുകൾ മുറിച്ചതെന്ന് മയൂർ പോലീസിന് മൊഴി നൽകി.മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.Team റിപ്പോർട്ട്‌ GNM.

Leave a Reply

Your email address will not be published. Required fields are marked *