ശബരിമല തീർഥാടകരുടെ വാഹനം തോട്ടിലേക്ക് മറിഞ്ഞു :മൂന്ന് പേർക്ക് പരിക്ക്
തീർത്ഥാടനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ബാംഗ്ലൂർ സ്വദേശികൾ സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്.
റിപ്പോർട്ട് അനീഷ് ചുനക്കര
ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം എരുമേലി മുക്കൂട്ടുതറയിൽ തോട്ടിലേയ്ക്ക് മറിഞ്ഞു. 3 പേർക്ക് പരുക്കേറ്റു.തീർത്ഥാടനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ബാംഗ്ലൂർ സ്വദേശികൾ സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്.പരുക്കേറ്റവരിൽ ഒരാളെ കോട്ടയം മെഡിക്കൽ കോളേജാശുപത്രിയിലും, രണ്ട് പേരെ മുക്കൂട്ടുതറയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണം.മോട്ടോർ വാഹന വകുപ്പിൻ്റെ സേഫ് സോൺ അധികൃതർ എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.പുലർച്ചെയോടെയാണ് അപകടമുണ്ടായത്.സേഫ് സോൺ അധികൃതർ വാഹനം ഉയർത്താനുള്ള ശ്രമം നടത്തുകയാണ്.




