February 5, 2026

തമിഴ്നാട്ടിലെ വിവിധയിടങ്ങളിൽ ശക്തമായ മഴ :പലസ്ഥലങ്ങളിലും രൂക്ഷമായ വെള്ളക്കെട്ട്

  • December 14, 2024
  • 0 min read
തമിഴ്നാട്ടിലെ വിവിധയിടങ്ങളിൽ ശക്തമായ മഴ :പലസ്ഥലങ്ങളിലും രൂക്ഷമായ വെള്ളക്കെട്ട്

ചെന്നൈ : ബം​ഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂമർദത്തെ തുടർന്ന് തമിഴ്നാട്ടിലെ വിവിധയിടങ്ങളിൽ ശക്തമായ മഴ തുടരുന്നു. തിരുവണ്ണാമലൈ, ശ്രീപെരുമ്പത്തൂർ ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ വലിയ വെള്ളക്കെട്ട് രൂപപ്പെട്ടു. പലയിടത്തും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി.തിരുനെൽവേലി, തെങ്കാശി ജില്ലകളിൽ വ്യാപകമായ നാശമാണുണ്ടായത്. നിർത്താതെ പെയ്യുന്ന മഴയിൽ ട്രിച്ചിയുടെ വിവിധ ഭാ​ഗങ്ങളിൽ രൂക്ഷമായ വെള്ളക്കെട്ടുണ്ട്. മഴ ശക്തമായതോടെ വിരുദന​ഗർ, ശിവ​ഗം​ഗ ജില്ലകളിൽ സ്കൂളുകൾക്ക് വെള്ളിയാഴ്ച അവധിയായിരുന്നു. ചെന്നൈയിൽ ഇടവിട്ടു മഴ പെയ്യുന്നുണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ല.അതേസമയം, ന്യൂനമർദം നിലവിൽ കന്യാകുമാരി തീരത്തേക്ക് നീങ്ങുന്നുവെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. ശനിയാഴ്ചയോടെ ന്യൂനമർദം ദുർബലമാകുമെന്നും വെള്ളിയാഴ്ച വൈകീട്ട് വരെ മഴ തുടരുമെന്നുമാണ് മുന്നറിയിപ്പ്.

Leave a Reply

Your email address will not be published. Required fields are marked *