നടൻ അല്ലു അർജുൻ അറസ്റ്റിൽ :പുഷ്പ 2 റിലീസിനിടെ തിരക്കില്‍പ്പെട്ട് സ്ത്രീ മരിച്ച സംഭവത്തിലാണ് അറസ്റ്റ്

അല്ലു അർജുനെ വീട്ടിലെത്തി അറസ്റ്റ് ചെയ്ത് ഹൈദരാബാദ് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി
പുഷ്പ 2 റിലീസിനെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഒരു സ്ത്രീ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് നടന്‍ അല്ലു അര്‍ജുന്‍ അറസ്റ്റില്‍. ഹൈദരാബാദ് പൊലീസിന്റെ ടാസ്‌ക് ഫോഴ്‌സ് സംഘം ആണ് അല്ലു അര്‍ജുനെ അറസ്റ്റ് ചെയ്തത്. ജൂബിലി ഹില്‍സിലെ വസതിയില്‍ വച്ചായിരുന്നു കസ്റ്റഡിയില്‍ എടുത്തത്. അല്ലു അര്‍ജുനെ ചിക്കട്പള്ളി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയാണ്. നേരത്തെ അറിയിക്കാതെ തിയറ്ററില്‍ എത്തി തിക്കും തിരക്കും ഉണ്ടാക്കിയതിലാണ് അല്ലു അര്‍ജുനെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.തിയറ്ററില്‍ അപ്രതീക്ഷിതമായി നടന്‍ നേരിട്ടെത്തിയതു കാരണമാണ് വലിയ തിരക്കുണ്ടായത്. ആന്ധ്ര സ്വദേശിയായ രേവതിയാണ് (39) മരിച്ചത്. ഇവരുടെ മകന്‍ ശ്രീ തേജയെ (9) ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. മരിച്ച സ്ത്രീയുടെ കുടുംബത്തിന് 25 ലക്ഷം രൂപ അല്ലു അര്‍ജുന്‍ നേരത്തെ ധനസഹായം പ്രഖ്യാപിച്ചിരുന്നു.